അൽബാഹ ഒലീവ്​ തോട്ടം ഗവർണർ സന്ദർശിച്ചു

അൽബാഹ: ഒലീവ്​ തോട്ടം സന്ദർശിക്കാൻ അൽബാഹ ഗവർണർ അമീർ ഹുസാം ബിൻ സഉൗദ്​ ബിൻ അബ്​ദുൽ അസീസ്​ എത്തി. അഖീഖ്​ റോഡിൽ 1000 ഒലീവ്​ മരങ്ങളും പക്ഷി പാർക്കും ഒലീവെണ്ണ മില്ലും ഉൾക്കൊള്ളുന്നതാണ്​ തോട്ടം.
ഒലീവ്​ കൃഷി രീതികൾ ഗവർണർ കാണുകയും ഉടമയിൽ നിന്ന്​ വിശദീകരണം കേൾക്കുകയും ചെയ്​തു. മേഖലയിൽ ഒലീവ്​ കൃഷിക്ക്​ ഗവർണറേറ്റ്​ വലിയ സഹായം നൽകുന്നുണ്ടെന്ന്​ ഗവർണർ കൂട്ടിച്ചേർത്തു.

Tags:    
News Summary - albaha olive thottam visited governor-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.