ആലപ്പുഴ സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: ആലപ്പുഴ സ്വദേശിയെ സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങോലി കീരിക്കാട് കൈമൂട്ടിൽ തെക്കേതിൽ വീട്ടിൽ അനസ് ഫിറോസ് ഖാൻ (43) ആണ് മരിച്ചത്.

രണ്ടു വർഷമായി സൗദിയിലുള്ള അനസ് ജുബൈലിലെ മുസാദ് അൽ-സൈഫ് കമ്പനിയിൽ പ്രൊജക്റ്റ് മാനേജരാണ്​. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട്​ മുതൽ ഫോണിൽ കിട്ടാഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിദ്ദയിലുള്ള സഹോദരി ഭർത്താവ് സ്വാലിഹ് ജുബൈലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം എത്തിയാലുടൻ ഇവിടെത്തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ, അരുൺ കല്ലറ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ തുടങ്ങി. ഭാര്യ: ജാസ്മിൻ, മക്കൾ: ആബിദ്, ആയിഷ. സഹോദരി അനീഷ (ജിദ്ദ).

Tags:    
News Summary - Alappuzha Native dead in jubail in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.