റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി സ്വരൂപിച്ച വിദ്യാഭ്യാസ സഹായം ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നൂറനാട് സ്വദേശിനി എം.ബി.ബി.എസ് വിദ്യാർഥിനിയുടെ
പിതാവിന് കൈമാറുന്നു
നൂറനാട്: ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്ത് തെക്ക് മണ്ഡലത്തിലെ തത്തമുന്ന സ്വദേശി അഞ്ജന അനിലിന് എം.ബി.ബി.എസ് പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകി.
നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ കൂടിയ യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, കുട്ടിയുടെ മാതാവിന് തുക കൈമാറി. നൂറനാട് കോൺഗ്രസ് ഓഫിസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ജി. ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഭാരവാഹികളായ സന്തോഷ് വിളയിൽ, കുഞ്ഞുമോൻ കൃഷ്ണപുരം, ബിജു കല്ലുമല, ബഷീർ ചൂനാട്, ആനി സാമുവൽ, രാജൻ കാരിച്ചാൽ, യൂസുഫ് കുഞ്ഞ് കായംകുളം, ജാഫർ കാപ്പിൽ, നജീബ് കായംകുളം, അമൽ സുഗതൻ, താമരക്കുളം പഞ്ചായത്ത് പ്രസിഡൻറ് ജി. വേണു, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ അനിൽ പാറ്റൂർ, എം.ആർ. രാമചന്ദ്രൻ, ആർ. അജയൻ, പി.എം. രവി, എസ്. സാദിഖ്, അഡ്വ. ദിലീപ്, ജയചന്ദ്രൻ, പത്മകരൻ, പി.ബി. ഹരികുമാർ, സജി തേക്കെത്തലക്കൽ, ഡോ. ഹരികുമാർ, റെജിൻ എസ്. ഉണ്ണിത്താൻ, അനിത സജി എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ സഹായം സ്വരൂപിക്കാൻ ഒ.ഐ.സി.സി ജില്ല പ്രസിഡന്റ് സുഗതൻ നൂറനാട്, വൈസ് പ്രസിഡന്റ് കമറുദ്ദീൻ താമരക്കുളം, സെക്രട്ടറി നൗഷാദ് കറ്റാനം എന്നിവർ നേതൃത്വം നൽകി. വന്ദന സുരേഷ് സ്വാഗതവും ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.