ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ ചടങ്ങ്
അൽഅഹ്സ: മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസിലെ എക്കാലത്തെയും ചാണക്യതന്ത്രജ്ഞനുമായിരുന്ന കെ. കരുണാകരന്റെ 13ാമത് ചരമ വാർഷിക ദിനം ഒ.ഐ.സി.സി അൽഅഹ്സ ഏരിയകമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു.
പ്രാർഥനയോടെ തുടങ്ങി കെ. കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഹുഫൂഫ് ഷിഫ മെഡിക്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. നവാസ് കൊല്ലം ഉദ്ഘാടനം ചെയ്തു. അർശദ് ദേശമംഗലം അനുസ്മരണ പ്രഭാഷണം നടത്തി.
കേരളത്തിൽ വികസനങ്ങളുടെ കാര്യത്തിലാണെങ്കിലും സമാധാനാന്തരീക്ഷം നിലനിർത്തുന്ന കാര്യത്തിലും കെ. കരുണാകരൻ കാണിച്ചിരുന്ന ധൈര്യവും ഇച്ഛാശക്തിയുമൊന്നും ഇന്നത്തെ ഭരണകർത്താക്കളിലില്ലെന്ന് അർശദ് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളി കൂടിയായിരുന്ന കെ. കരുണാകരൻ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്നുവെന്ന് പ്രസംഗകർ അനുസ്മരിച്ചു.
അനീതികൾക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്ന കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും തല്ലിച്ചതച്ചും, ടിയർ ഗ്യാസ് പ്രയോഗങ്ങൾ നടത്തിയും തിരുവനന്തപുരത്ത് നരനായാട്ട് നടത്തിയ പൊലീസ് നടപടിയെ യോഗം ശക്തമായി അപലപിച്ചു. റഫീഖ് വയനാട്, റഷീദ് വരവൂർ, നിസാം വടക്കേകോണം, എം.ബി. ഷാജു, സബീന അഷ്റഫ്, റീഹാന നിസാം, ഷമീർ പനങ്ങാടൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു.
മൊയ്തു അടാടിയിൽ, ഷാനി ഓമശ്ശേരി, അഫ്സൽ തിരൂർകാട്, വി.പി. െസബാസ്റ്റ്യൻ, മുരളീധരൻ സനാഇയ്യ, റിജോ ഉലഹന്നാൻ, കെ.പി. നൗഷാദ്, ജസ്ന ടീച്ചർ, അഫ്സാന അഷ്റഫ്, സിജോ ജോസ്, ബിൻസി വർഗീസ്, ഷിബു സുകുമാരൻ, നൗഷാദ് കൊല്ലം, ഷംസു കൊല്ലം, അഫ്സൽ അഷ്റഫ്, മഞ്ജു നൗഷാദ്, ജിബിൻ, ദിവാകരൻ കാഞ്ഞങ്ങാട്, ജിതേഷ്, മുബാറക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.