അൽഅഹ്സ ഒ.ഐ.സി.സി പുതുവർഷ കലണ്ടർ പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ പ്രകാശനം ചെയ്യുന്നു
അൽഅഹ്സ: ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി പ്രസിദ്ധീകരിച്ച പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ, ഷിഫ മെഡിക്സ് ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ മുഹമ്മദ് അസിന് കൈമാറി പ്രകാശനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് ഇൻഫ്ലുവൻസ വാക്സിൻ കാമ്പയിൻ പരിപാടിയും ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു.
ഷിഫ മെഡിക്സിലെ ഡോ. ബിസ്മി സിദ്ദീഖ്, ഒ.ഐ.സി.സി മെഡിക്കൽ വിങ് കൺവീനറും അമീർ സുൽത്താൻ കാർഡിയാക് ആശുപത്രിയിലെ മെയിൽ നഴ്സുമായ ഷിജോമോൻ വർഗീസ് എന്നിവർ ക്ലാസെടുത്തു. ഷിഫ മെഡിക്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. മുതിർന്ന ഒ.ഐ.സി.സി നേതാവ് ശാഫി കുദിർ ഇൻഫ്ലുവൻസ വാക്സിനെടുത്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. അനസ് മാള, നവാസ് കൊല്ലം, റഫീഖ് വയനാട്, പ്രസാദ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ലിജു വർഗീസ് നന്ദിയും പറഞ്ഞു.
നിസാം വടക്കേകോണം, അഫ്സൽ മേലേതിൽ, റീഹാന നിസാം, മൊയ്തു അടാടി, ഷാനി ഓമശ്ശേരി, ഷമീർ പനങ്ങാടൻ, സബീന അഷ്റഫ്, ജ്വിൻറിമോൾ, അനീഷ് സനാഇയ്യ, സെബാസ്റ്റ്യൻ, ബിനു ഡാനിയേൽ, മുരളീധരൻ പിള്ള, ഷിബു സുകുമാരൻ, അനിരുദ്ധൻ, ഷിബു മുസ്തഫ, ദിവാകരൻ കാഞ്ഞങ്ങാട്, അബ്ദുൽ സലീം, കെ.പി. നൗഷാദ്, സെബി ഫൈസൽ, ജംഷാദ്, ശിവൻ കൊല്ലം, ശ്രീരാഗ്, റുക്സാന റഷീദ്, നൗഷാദ് കൊല്ലം, ജസ്നി ടീച്ചർ, അഫ്സൽ അഷ്റഫ്, മഞ്ജു നൗഷാദ്, ഷമീർ പാറക്കൽ, അഫ്സാന അഷ്റഫ്, മുരുഗൻ, ഷമീർ മജീദ്, ഷെഫിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.