റിയാദിലെ ഖുറൈസ് മാളിൽ അൽ വഫ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് സൗദി ഔഖാഫ് അംഗം അബ്ദുല്ല ഇബ്നു മുഹമ്മദ് ദംഹ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ അൽ വഫ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് റിയാദിലെ ഖുറൈസ് മാളിൽ പ്രവർത്തനമാരംഭിച്ചു.
സൗദി ഔഖാഫ് അംഗം അബ്ദുല്ല ഇബ്നു മുഹമ്മദ് ദംഹ ഉദ്ഘാടനം നിർവഹിച്ചു. വ്യവസായ പ്രമുഖൻ അബു സാലഹ് അൽ ഹർതി, ഡയറക്ടർമാരായ സിദ്ദീഖ്, മാജിദ്, മുഹ്സിൻ, അബ്ദുൽ നാസർ എന്നിവർ സന്നിഹിതരായി. ഉദ്ഘാടനത്തോടനുബന്ധിച്ച് പലചരക്ക്, ബേക്കറി, പഴം പച്ചക്കറി, ഇലക്ട്രോണിക്സ്, ഗാർമെന്റ്സ് സെക്ഷനുകളിലുൾപ്പെടെ വമ്പൻ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.
ഈ വർഷം സൗദിയുടെ വിവിധയിടങ്ങളിലായി ഒമ്പത് ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കാൻ തീരുമാനിച്ചതായി ഡയറക്ടർ അബ്ദുൽ നാസർ പറഞ്ഞു. 1000 വാഹനങ്ങളുടെ പാർക്കിങ് സൗകര്യത്തോടു കൂടി 7,500 ചതുരശ്ര മീറ്ററിൽ വിശാലമായ ഷോപ്പിങ് അനുഭവമാണ് ഹൈപ്പർ അൽ വഫ ഖുറൈസ് മാളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് മാർക്കറ്റിങ് ഹെഡ് ഫഹദ് മെയോൺ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ പ്രൊജക്ട് മേധാവി മുഹ്സിൻ, എച്ച്.ആർ മേധാവി ജലീൽ, ഫിനാൻസ് മേധാവി അബ്ദുൽ സത്താർ, ഓപറേഷൻ ഹെഡ് ഫഹദ് തോട്ടാശ്ശേരി, പി.ആർ.ഒ മുഹമ്മദ് റാഫി, മറ്റു സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.