ജി​ദ്ദ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ൽ​ബ​ല​ദ് മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക്

ഈദുൽ ഫിത്വറിനെ വരവേൽക്കാനൊരുങ്ങി ജിദ്ദയിലെ പൗരാണിക വിപണികൾ


ജി​ദ്ദ: ഈ​ദു​ൽ ഫി​ത്വ​റി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​നി​ൽ​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​യി​ൽ, ജി​ദ്ദ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ൽ​ബ​ല​ദ് മേ​ഖ​ല സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കി​ൽ സ​ജീ​വ​മാ​കു​ന്നു. പു​രാ​ത​ന​മാ​യ ഈ ​തെ​രു​വോ​ര​ങ്ങ​ൾ ഇ​പ്പോ​ൾ ഈ​ദ് വി​പ​ണി​യു​ടെ ആ​വേ​ശ​ത്തി​ലാ​ണ്. ഹി​ജാ​സി പൈ​തൃ​ക​ത്തി​ന്റെ ത​നി​മ വി​ളി​ച്ചോ​തു​ന്ന പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ൽ അ​ൽ​ബ​ല​ദി​ലെ ച​ന്ത​ക​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ​മ്പ​ന്ന​മാ​യ വാ​സ്തു​വി​ദ്യ​യും സാം​സ്കാ​രി​ക പൈ​തൃ​ക​വും ഒ​ത്തു​ചേ​രു​ന്ന ഈ ​പ്ര​ദേ​ശം വെ​റും വി​പ​ണി​ക്കു​പ​രി, ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ഒ​ത്തു​ചേ​ര​ലി​ന്റെ വേ​ദി കൂ​ടി​യാ​യി മാ​റി​യി​രി​ക്കു​ന്നു. പെ​രു​ന്നാ​ൾ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​പു​രാ​ത​ന ഗ​ലി​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന ജ​ന​ക്കൂ​ട്ടം ജി​ദ്ദ​യു​ടെ ച​രി​ത്ര വി​പ​ണി​ക​ൾ​ക്ക് പു​തി​യൊ​രു ജീ​വ​ൻ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Jeddah's ancient markets prepare to welcome Eid al-Fitr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.