അൽ ഖോബാർ കോർണിഷ് സോക്കർ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കാൽപ്പന്ത് ക്ലബ്ബായ അൽ ഖോബാർ കോർണിഷ് സോക്കർ ക്ലബിന്റെ 26ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സീനിയർ സെവൻസ് പ്ലസ് ഫോർട്ടി സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. റിദ ഹസാർഡ് വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ഏഴാമത് സീസൺ, സൂപ്പർ കപ്പ് 2025 ന് വർണാഭമായ ചടങ്ങുകളോടെ വ്യാഴാഴ്ച രാത്രി എട്ടിന് അൽ ഖോബാർ അൽ ഗോസൈബി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
എല്ലാ വ്യാഴാഴ്ചകളിലും രണ്ടു മത്സരങ്ങൾ വീതം ഡിസംബർ പകുതിവരെ ടൂർണമെൻറ് നീണ്ടുനിൽക്കും. പ്രവിശ്യയിലെ മുൻകാല ഫുട്ബാൾ താരങ്ങൾ തമ്മിൽ മാറ്റുരക്കുന്ന ആവേശകരമായ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായും ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ നിന്നും ഫുട്ബാൾ പ്രേമികളിൽനിന്നും ലഭിക്കുന്ന പിന്തുണയാണ് ഏഴാം തവണയും പ്ലസ് ഫോർട്ടി സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കാനുള്ള പ്രേരണയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുട്ടികൾക്കായുള്ള ഫുട്ബാൾ അക്കാദമി ഈ സീസണോടെ പുനരാരംഭിക്കുമെന്നും ഇവർ അറിയിച്ചു. ടൂർണമെൻറിന്റെ ഉദ്ഘാടന പരിപാടിയിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ കായികരംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, കൺവീനർ കാസിം മോങ്ങം, സമദ് കാടങ്കോട്, സെക്രട്ടറി ജുനൈദ് നീലേശ്വരം, മുബാറക് തൃക്കരിപ്പൂർ, വസീം ബീരിച്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.