??????? ??? ?????? ????? ????????? ????? ?????????? ???????? ??????????? ??????

അൽ ജൗഫിൽ അതിമനോഹര നടപ്പാത വരുന്നു

അൽജൗഫ്​:  അബൂ അജ്​റം ബലദിയ ഒാഫീസിന്​ കീഴിൽ 1200 മീറ്റർ നീളത്തിൽ നടപ്പാത ഒരുക്കുന്നു. അബൂ അജ്​റമിലെ മർകസ്​ ഹദാറക്ക്​ മുമ്പിലാണ്​  മനോഹരമായ നടപാത ഒരുക്കാൻ സ്​ഥലം തെരഞ്ഞെടുത്തിരിക്കുന്നത്​. ഒരു ദേശീയ സ്​ഥാപനത്തി​​െൻറ പങ്കാളിത്തത്തോടെ പരമ്പരാഗത രീതിയിലാണ്​​ 1200 മീറ്റർ നീളത്തിലുള്ള​ നടപ്പാത രൂപകൽപന ചെയ്​തിരിക്കുന്നത്​. 12000 സ്​ക്വയർ മീറ്ററിൽ ഏകദേശം 14500 മീറ്ററിൽ​ തണലിടുന്ന വർണാഭമായ കുടകൾ സ്​ഥാപിക്കാനും പദ്ധതിയുണ്ട്​. നടത്തം ഇഷ്​ടപ്പെടുന്ന എല്ലാ പ്രായക്കാർക്കും ഏറെ ഉപകാരപ്പെടുന്നതായിരിക്കും പുതിയ നടപ്പാത. നടക്കാനെത്തുന്നവരെ സ്വീകരിക്കാൻ പ്രത്യേക കേന്ദ്രവും സ്​ഥലത്തുണ്ടാകും.
Tags:    
News Summary - al jaufal-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.