അൽ അയ്സ്: പ്രദേശത്തെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച രാത്രി മഴ പെയ്തു. പ്രദേശത്തും പരിസര പ്രദേശങ്ങളിലും മഴക്കുള്ള സാധ്യത നേരത്തേ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രി വളരെ വൈകിയും ചില മേഖലകളിൽ നല്ല മഴ ലഭിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരുവുകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നേരത്തേ നൽകിയിരുന്നു.വരുംദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനം മൂലം ചില മേഖലകളിൽ മഴക്കുള്ള സാധ്യത ഉണ്ടെന്നും ജനറൽ അതോറിറ്റി ഫോർ മെറ്റീരിയോളജി ആൻഡ് എൻവയൺമെൻറൽ പ്രൊട്ടക്ഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.