ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച എസ്.ഐ.ആർ ബോധവത്കരണ പരിപാടിയിൽ
എ.എം സജിത്ത് സംസാരിക്കുന്നു
ജിദ്ദ: സൗദിയിലെ പ്രധാന പ്രവിശ്യകളില്‍ അക്ഷയ, സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ തയാറാകണമെന്ന് ജിദ്ദ കേരള പൗരാവലി ആവശ്യപ്പെട്ടു. 27 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. 85,000ത്തിൽ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സൗദിയിൽ പഠനം നടത്തുന്നു.
തിരിച്ചറിയല്‍ കാര്‍ഡുകളടക്കം ആവശ്യമായ ഔദ്യോഗിക രേഖകള്‍ ലഭ്യമാക്കാനും പുതുക്കാനും ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ അക്ഷയ, സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെ കഴിയുമെന്ന് പൗരാവലി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പ്രവാസികള്‍ അറിയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ബോധവത്കരണത്തിനും ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസ്സാക്കിയത്. ഡോ. ഇന്ദു ചന്ദ്രശേഖരന് പ്രമേയം അവതരിപ്പിച്ചു.
ബോധവത്കരണ പരിപാടിയില്‍ ജലീല്‍ കണ്ണമംഗലം മോഡറേറ്ററായി. ഭരണഘടന മുന്നോട്ടുവെക്കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യന്‍ ബഹുസ്വര സമൂഹത്തില്‍ അതിനുള്ള പ്രസക്തിയെക്കുറിച്ചും എ.എം സജിത്ത് സംസാരിച്ചു. 'എസ്.ഐ.ആറും പ്രവാസികളും' എന്ന വിഷയത്തില്‍ പൗരാവലി ചെയര്മാന് കബീര്‍ കൊണ്ടോട്ടി സംസാരിച്ചു. എസ്.ഐ.ആറിന്റെ വിവിധ നടപടിക്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. സഹീര്‍ മാഞ്ഞാലി (ഒ.ഐ.സി.സി), മജീദ് കോട്ടേരി (കെ.എം.സി.സി), ഖലീല്‍ പാലോട് (തനിമ), ഇബ്രാഹിം ശംനാട് (മീഡിയ ഫോറം), ഡെന്‍സണ്‍ ചാക്കോ (വേള്‍ഡ് മലയാളി കൗണ്‍സില്‍), യൂനുസ് (ഡബ്ല്യു.എം.എഫ്), അഡ്വ. ഷംസുദ്ധീൻ (ലോയേഴ്സ് ഫോറം), ബഷീര്‍ ചുള്ളിയന്‍ (പ്രവാസി വെല്‍ഫെയര്‍), സലീം മധുവായി (ന്യൂ ഏജ്), റഷീദ് (ഐ.സി.എഫ്), എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി (സിജി), അയ്യൂബ് പന്തളം (പി.ജെ.എസ്), ഇബ്രാഹിം ഇരിങ്ങല്ലൂര്‍ (ഇശല്‍ കലാവേദി), ഹിഫ്സുറഹ്മാന്‍ (കെ.ഡി.എഫ്), ഷിയാസ് ഇമ്പാല, സലാഹ് കാരാടന്‍, വാസു ഹംദാന്‍, ഷരീന റഷീദ്, ഗഫൂര്‍ കൊണ്ടോട്ടി, നാസര്‍ കോഴിത്തൊടി, ശ്രീത, ഷൗക്കത്ത് പരപ്പനങ്ങാടി, വേണുഗോപാല്‍ അന്തിക്കാട് എന്നിവര്‍ സംസാരിച്ചു. മന്‍സൂര്‍ വയനാട് സ്വാഗതവും ശരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു. ഉണ്ണി തെക്കേടത്ത്, സി.എച്ച് ബഷീര്‍, അലി തേക്കുതോട്, റാഫി ആലുവ, നവാസ് ബീമാപള്ളി, അഷ്റഫ് രാമനാട്ടുകര എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.