എയര്‍ ഇന്ത്യ ജിദ്ദ-കൊച്ചി വിമാനം വിമാനം 24 മണിക്കൂര്‍  വൈകി;  യാതക്കാര്‍ ദുരിതത്തില്‍

ജിദ്ദ:  എയര്‍ ഇന്ത്യ ജിദ്ദ-കൊച്ചി വിമാനം 24 മണിക്കൂര്‍ വൈകി. ഞായറാഴ്ച വൈകുന്നേരം 9.15 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ ജിദ്ദ കൊച്ചി വിമാനമാണ് സാങ്കേിതകകാരണത്താല്‍ മുടങ്ങിയത്. 382 യാത്രക്കാരാണ് ഇതില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. ഇവരില്‍ 326 പേര്‍ ജിദ്ദ എയര്‍പോര്‍ട്ടിലത്തെിയപ്പോഴാണ് വിമാനം ഇല്ല എന്നറിയുന്നത്. ബാക്കിയുള്ളളവരെ നേരത്തെ വിവിരമറിയിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്.

326 പേരെ ജിദ്ദയിലും പരിസരത്തുമുള്ള ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കയാണ്.  ഹൈദറാബാദില്‍ നിന്നും ഞയറാഴ്ച വൈകുന്നേരം 9.15 ന്  ജിദ്ദയിലെത്തേണ്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക കാരണങ്ങളാല്‍ വന്നില്ല എന്നാണ് വിശനീകരണം.  കുട്ടികളും സ്ത്രീകളുമുള്‍പ്പടെ 328 യാത്രക്കാരാണ് ഈ വിമാനത്തില്‍ യാത്ര തിരിക്കേണ്ടിയിരുന്നതെന്ന് എയര്‍ ഇന്ത്യ മാനേജര്‍ നൂര്‍ മുഹമ്മദ് ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.
 
മൊബെംയില്‍ നിന്ന് ടെക്നിഷ്യന്മാര്‍ ഹൈദരാബാദിലത്തെി യന്ത്ര തകരാറുകള്‍ പരിഹരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ച് മണിക്ക് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് തുടങ്ങിയതായും രാത്രി 9.45ന് ജിദ്ദയില്‍നിന്ന്  യാത്രക്കാരേയും വഹിച്ച് കൊച്ചിയിലേക്ക് പുറപ്പെടുമെന്നുമാണ് അറിയിപ്പ്. യാത്രക്കാരെ ഹുഫൂഫ് ഹോട്ടലിലും ശറഫിയ്യയിലെ റിയാദ് ഹോട്ടലിലും പാര്‍പ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - air india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.