കൊണ്ടോട്ടി: മലബാറിലെ പ്രവാസികൾ നിരന്തരമായി ആവശ്യപ്പെടുന്ന കരിപ്പൂർ-ജിദ്ദ സെക്ടറിൽ എയർഇന്ത്യ സർവിസ് പുനരാരംഭിക്കുന്നു. ഒക്ടോബറിൽ സർവിസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. റൺവേ നവീകരണത്തിെൻറ പേരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂർ-ജിദ്ദ സർവിസുകൾ പിൻവലിച്ചത്. നാനൂറോളം പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനമായിരുന്നു ജിദ്ദയിലേക്ക് സർവിസ് നടത്തിയിരുന്നത്.
2015 മേയ് ഒന്നു മുതലാണ് ഇവ നിർത്തലാക്കിയത്. തുടർച്ചയായി എട്ട് മണിക്കൂർ പറക്കാൻ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ച് ജിദ്ദയിലേക്ക് സർവിസ് നടത്താനാണ് തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ ഇൗ ശ്രേണിയിൽപ്പെട്ട 13 വിമാനങ്ങൾ വാങ്ങാൻ എയർഇന്ത്യ തീരുമാനിച്ചിരുന്നു. ഇൗ വിമാനം ലഭ്യമായാൽ ജിദ്ദയിലേക്ക് നേരിട്ടുള്ള സർവിസ് തുടങ്ങും. ഇക്കോണമി ക്ലാസിൽ 162 സീറ്റുകളും ബിസിനസ് ക്ലാസിൽ 12 സീറ്റുകളുമാണ് വിമാനത്തിലുള്ളത്. ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.