ദമ്മാം: ദമ്മാം-കൊച്ചി എയര്‍ ഇന്ത്യ എകസ്പ്രസ് വിമാനം നിര്‍ത്തലാക്കിയത് പ്രവാസി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി.
സ്കൂള്‍ അവധിക്ക് ശേഷം നാട്ടിലേക്ക് പൊകാന്‍ ടിക്കറ്റ് എടുത്ത കുടുംബങ്ങള്‍ക്കാണ് തീരുമാനം തിരിച്ചടിയായത്. മതിയായ യാത്രക്കാരില്ലാത്തതാണ് സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചത്.
എയര്‍ ഇന്ത്യ എക്സ്പ്രസിെൻറ ദമ്മാം- കൊച്ചി സെക്ടറിലുള്ള സര്‍വീസ് നിര്‍ത്തലാക്കിയ അറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിലാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. മലയാളി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള യാത്ര ഇതോടെ ദുരിതത്തിലായി.
ജൂലൈ മാസത്തില്‍ സ്കൂള്‍ അവധിക്ക് നാട്ടില്‍ പോകാനുള്ള നാനൂറോളം മലയാളി കുടുംബങ്ങളാണ് ഈ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നത്. രണ്ട് മാസം മുമ്പ് സര്‍വീസ് പുനഃക്രമീകരിച്ചിരിക്കുന്നു എന്നും, ദമ്മാം-കൊച്ചി എന്നത്, ദമ്മാം^കോഴിക്കോട്^കൊച്ചി എന്നായിരിക്കുമെന്നും വിവരം ലഭിച്ചിരിന്നു. എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഈ സര്‍വീസ് പൂര്‍ണമായും ഒഴിവാക്കിയ വിവരമാണ് ഇപ്പോള്‍ ലഭിച്ചത്. ഇതോടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ഉറപ്പിച്ച പ്രവാസികള്‍ പ്രയാസത്തിലായി. ഇനി മാറ്റി ടിക്കറ്റ് എടുക്കാന്‍ ഭീമമായ തുക നല്‍കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.