ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച അഹ്ലന്
റമദാന് പരിപാടിയിൽ അബ്ദുല്ല അല്‍ഹിക്കമി സംസാരിക്കുന്നു
ജിസാന്‍: ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ അഹ്ലന് റമദാന് പ്രോഗ്രാം സംഘടിപ്പിച്ചു. ‘റമദാനിനെ സ്വീകരിക്കുമ്പോള്‍’ എന്ന വിഷയത്തിൽ റിയാദ് ഇസ്ലാഹി സെന്റര്‍ പ്രബോധകൻ അബ്ദുല്ല അല്‍ഹിക്കമി സംസാരിച്ചു. മാനസിക വിശുദ്ധി കൈവരിച്ചു റമദാനിലേക്കു പ്രവേശിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
റമദാന് മാസത്തില്‍ കൂടുതല്‍ പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ ആഹ്വാനം ചെയ്തു. വിദ്യാർഥികള്‍ക്കായി റമദാന് ക്വിസ്, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഇഫ്താര്‍ സംഗമം, യുവാക്കള്‍ക്ക് വേണ്ടി യുവപഥം എന്നീ പരിപാടികൾ സംഘടിപ്പിക്കും. പ്രായ വ്യത്യാസമില്ലാതെ എല്ലാവര്ക്കും പങ്കെടുക്കാവുന്ന റയ്യാന്‍ മുസാബഖ വിജ്ഞാന മത്സരത്തിന്റെ ചോദ്യാവലിയും പരിപാടിയില്‍ വിതരണം ചെയ്തു. വിസ്ഡം സ്റ്റുഡൻറ് ഗ്ലോബല്‍ വിങ് സംഘടിപ്പിച്ച അല്‍ ഫസില്‍ ടാലൻറ് എക്സാമില്‍ ഉന്നത വിജയം നേടിയ അബ്ദുല്‍ അസീസ് ബിന്‍ ഫൈസലിനുള്ള സര്‍ട്ടിഫിക്കറ്റ് അബ്ദുല്ല അല്‍ഹിക്കമി കൈമാറി.
സംഗമത്തില്‍ പ്രസിഡൻറ് സാദിഖ് മങ്കട അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ഷംസീര്‍ സ്വലാഹി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ശിഹാബ് അയനിക്കോട്, ജമാല്‍ പത്തപിരിയം, അബ്ദുൽ റസാഖ് വാഴക്കാട്, അയത്തുള്ള കാസര്‍കോട്, സഫീര്‍ അരീക്കോട്, അന്‍വര്‍ കൊല്ലം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.