???????? ?????????

സാമൂഹിക പ്രവർത്തകൻ അഹമ്മദ്​ മേലാറ്റൂർ നിര്യാതനായി

റിയാദ്​: ആദ്യകാല പ്രവാസിയും റിയാദിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ അഹമ്മദ്​ മേലാറ്റൂർ (58) നിര്യാതനായി. റിയാദ്​ നവോദയ കലാസാംസ്​കാരിക വേദി ആക്ടിങ് പ്രസിഡൻറാണ്​. വെള്ളിയാഴ്​ച പുലർച്ചെ ബത്​ഹയിലെ ഫ്ലാറ്റിൽ വെച്ചാണ്​ ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിച്ചത്​. 

1.30ഒാടെ ഉറക്കത്തിൽ നിന്നെഴുന്നേറ്റ്​ ബാത്ത്​റൂമിൽ പോയ അദ്ദേഹം അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെ ഭാര്യ ഖമറുന്നിസ എഴുന്നേറ്റ്​ ചെന്ന്​ നോക്കു​േമ്പാഴാണ്​ നിലത്തുവീണുകിടക്കുന്നത്​ കണ്ടത്​. ഉടൻ പിടിച്ചെഴുന്നേൽപിക്കാൻ ശ്രമിക്കുകയും പുറത്തേക്ക്​ എത്തിക്കുകയും ചെയ്​തു. 

ഇരുവരും മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത ഫ്ലാറ്റുകളിലെ മലയാളികളെ വിവരമറിയിച്ചു. അതേ കെട്ടിടത്തിൽ താമസിക്കുന്ന പാക്കിസ്​താനി ഡോക്ടറുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ശൂമൈസി കിങ്​ സഉൗദ്‌ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 32 വർഷമായി റിയാദിലുള്ള അഹമ്മദ്​ ബത്​ഹ ശാര ഗുറാബിയിലെ ഇലക്​ട്രിക്കൽ ഉപകരണങ്ങളുടെ വിതരണ കമ്പനിയുടെ ഷോറൂമിലെ ജീവനക്കാരനാണ്​. മലപ്പുറം നിലമ്പൂരിനടുത്ത്​ മേലാറ്റൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ നിലമ്പൂരിൽ ചക്കാലക്കുത്തിലാണ്​ വീട്​ വെച്ച്​ താമസമുറപ്പിച്ചത്​.
മെൽഹിൻ, മെഹർ എന്നീ രണ്ടാൺമക്കളാണുള്ളത്​. റിയാദ്​ ഇന്ത്യൻ സ്​കൂളിൽ പ്ലസ്​ടു വരെ പഠിച്ച ഇവരിൽ മെൽഹിൻ ഇപ്പോൾ ചെന്നൈയിൽ എൻജിനീയറാണ്​. മെഹർ നിലമ്പൂർ ചക്കാലക്കുത്തിലെ വീട്ടിൽ താമസിച്ച്​ നാട്ടിൽ പഠനം തുടരുന്നു.

മക്കൾ തുടർവിദ്യാഭ്യാസത്തിനായി നാട്ടിലേക്ക്​ പോയതോടെ വർഷങ്ങളായി അഹമ്മദും ഭാര്യയുമാത്രമായിരുന്നു ബത്​ഹ ശാര റെയിലിലുള്ള ഫ്ലാറ്റിൽ. നഗരത്തി​ലെ മലയാളികളുടെ സാംസ്​കാരിക പ്രവർത്തനത്തി​​െൻറ തുടക്കം മുതൽ അഹമ്മദും രംഗത്തുണ്ടായിരുന്നു. റിയാദ്​ ഇന്ത്യൻ ഫ്രണ്ട്​ഷിപ്പ്​ അസോസിയേഷൻ (റിഫ) ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്​. സി.പി.എം അനുഭാവ സംഘടനയായ ന​േവാദയ രൂപവത്​കരിച്ച ശേഷം അതിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. പരേതനായ ഉണ്ണി മൊയ്​തീനാണ്​ പിതാവ്​. ഉമ്മ ആയിഷ. ഭാര്യസഹോദരി ആരിഫയും ഭർത്താവ് ഫിറോസും റിയാദിലുണ്ട്. റിയാദിൽ വിപുലമായ സുഹൃദ്​ വലയമുള്ള അഹമ്മദി​​െൻറ മരണവിവരമറിഞ്ഞ്​ ധാരാളം ആളുകൾ ശുമൈസി ആശുപത്രിയിലും ബത്​ഹയിലെ താമസസ്​ഥലത്തും എത്തിയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമവുമായി നവോദയ പ്രർത്തകർ രംഗത്തുണ്ട്​. ഞായറാഴ്​ചയോടെ കൊണ്ടുപോകാൻ കഴിയുമെന്നാണ്​ കരുതുന്നതെന്ന്​ അവർ അറിയിച്ചു. 

Tags:    
News Summary - ahammed melattor-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.