അൽ അഹ്സ ഹിഫ ടൂർണമെന്റിൽ ചാമ്പ്യൻമാരായ എ.എഫ്.സി ഹുഫൂഫ് ടീം
അൽ അഹ്സ: അൽ ഹസ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഹിഫ) സഹകരണത്തോടെ എ.എഫ്.സി സംഘടിപ്പിച്ച ഏഴാമത് ചാമ്പ്യൻസ് ഫുട്ബാൾ ടൂർണമെന്റിൽ എ.എഫ്.സി ഹുഫൂഫ് ജേതാക്കളായി. ഏട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് അൽ അഹ്സ ഇസ്ലാമിക് സെന്റർ മലയാളം വിഭാഗം മേധാവിയും ഹിഫ രക്ഷാധികാരി അംഗവുമായ നാസർ മദനി ഉദ്ഘാടനം ചെയ്തു. ഹിഫ പ്രസിഡന്റ് ആദിൽ തിരൂർക്കാട് അധ്യക്ഷതവഹിച്ചു. നവോദയ കേന്ദ്ര പ്രസിഡന്റും ഹിഫ രക്ഷാധികാരിയുമായ ഹനീഫ മൂവാറ്റുപുഴ, ഹിഫ ആക്റ്റിങ് സെക്രട്ടറി സി.പി നാസർ എന്നിവർ സംസാരിച്ചു.
ടൂർണമെന്റിൽ പി.എഫ്.സി റണ്ണറപ് ആവുകയും ഫെയർ പ്ലെ അവാർഡ് നവോദയ എഫ്.സി നേടുകയും ചെയ്തു. വിന്നേഴ്സിന് ആക്റ്റിങ് സെക്രട്ടറി സി.പി നാസർ, ജോയന്റ് സെക്രട്ടറി മജീദ് എന്നിവരും റണ്ണേഴ്സിന് ഹിഫ വൈസ് പ്രസിഡന്റ് ഷിബു അസാദ്, എക്സിക്യൂട്ടിവ് അംഗം ഷൈജൻ ജോണി, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ, സുനിൽകുമാർ കണ്ണൂർ എന്നിവരും ട്രോഫികൾ വിതരണം ചൈതു. ഹിഫ സെക്രട്ടറിയേറ്റ് അംഗങ്ങളായ നൗഷാദ് താനൂർ (ട്രഷറർ), വാജിദ് മഞ്ചേരി, ഫൈസൽ ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.