സൗദി ദലമിൽ വീണ്ടും വാഹനാപകടം; ഇന്ത്യക്കാരി ഡോക്​ടർ മരിച്ചു  

ജിദ്ദ​: റിയാദ്​ അതിവേഗപാതയിൽ ദലമിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരിയായ ഡോക്​ടർ മരിച്ചു. ആന്ധ്രപ്രദേശ് ഗുണ്ടൂർ നസറോപേട്ട്  സ്വദേശി ഡോ.സഹീറി​​​െൻറ ഭാര്യ ഡോ. സരീന ഷൈഖ് (30) ആണ് മരിച്ചത്. ഇരുവരും സുൽഫ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ്.

ഭർത്താവ്​ സഹീറിനും എട്ട് വയസ്സുള്ള മകൻ ഷൈഖ് റയ്യാൻ അഹമ്മദിനും മൂന്ന് വയസ്സുള്ള മകൾ ഷൈഖ് റിംഷാ തസ്​നീമിനും അപകടത്തിൽ പരിക്കേറ്റു. റിംഷയുടെ പരിക്ക്​ സാരമുള്ളതാണ്​. ഉംറ നിർവഹിച്ചു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ശനിയാഴ്​ച രാവിലെ 8.30 ഒാടെ അപകടത്തിൽ പെടുകയായിരുന്നു. ഡോ. സരീന ഷൈഖിെൻ്റ മൃതദേഹം ദലം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുടുംബം സുൽഫിൽ എത്തിയിട്ട് ഒരുവർഷമേ ആയിട്ടുള്ളു. കഴിഞ്ഞ ദിവസവും ദലമിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പിഞ്ചുകുഞ്ഞുടക്കം മൂന്ന് പേർ മരിച്ചിരുന്നു.

 

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.