മദീന: യാമ്പു^ജിദ്ദ എക്സ്പ്രസ് റോഡിൽ ഗ്യാസ് ടാങ്കർ ലോറിയും ട്രക്കും കൂടിയിടിച്ച് തീപിടിച്ചത് ആശങ്ക പരത്തി. സിവിൽ ഡിഫൻസിെൻറ സമയോജിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ട്രക്ക് റോഡിൽ നിന്ന് തെന്നിമാറുകയും കാബിനും ടയറുകളും പൂർണമായി കത്തി നശിക്കുകയുമായിരുന്നു. ഗ്യാസ് ടാങ്കറിലേക്ക് തീ പടരാതിരുന്നത് ദുരന്തം ഒഴിവാക്കി. ജിപ്സം കൊണ്ടുപോകുന്ന ട്രക്കുമായാണ് എൽ.പി.ജി ടാങ്കർ കൂട്ടിയിടിച്ചതെന്ന് മദീന സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവ് കേണൽ ഖാലിദ് അൽജുഹ്നി പറഞ്ഞു. സിവിൽ ഡിഫൻസ് തീ വേഗം നിയന്ത്രണവിധേയമാക്കുകയും ഗ്യാസ് ടാങ്കറിലേക്ക് തീ പടരാതിരിക്കാനാവശ്യമായ മുൻകരുതലെടുക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. എൽ.പി.ജി കമ്പനിക്കാരെത്തി ടാങ്കറിൽ നിന്ന് ഗ്യാസ് നീക്കം ചെയ്തു. സംഭവത്തിൽ ഫിലിപ്പൈൻ സ്വദേശിയായ ഡ്രൈവർക്ക് നേരിയ പരിക്കേറ്റതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.