??????^????? ??????? ???????? ???????? ????? ???????????????? ?????????

പെട്രോൾ പമ്പിനുള്ളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തി, ഇന്ത്യക്കാരൻ മരിച്ചു; നിരവധി വാഹനങ്ങൾ അഗ്​നിക്കിരയായി

സാബു മേലതിൽ 
ജുബൈൽ: പെട്രോൾ പമ്പിനുള്ളിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ കത്തി ഇന്ത്യക്കാരൻ മരിച്ചു. നിരവധി വാഹനങ്ങൾ കത്തി നശിച്ചു. ദമ്മാം^ജുബൈൽ ഹൈവേയിൽ  ഖൊനൈനി -19 പെട്രോൾ സ്​റ്റേഷനു സമീപം ശനിയാഴ്​ച  വൈകീട്ട് മൂന്നരയോടെയാണ്​ സംഭവം.  നിർത്തിയിട്ട വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്ന  സുമേഷ്​ കുമാർ എന്നയാളാണ്​ മരിച്ചത്​ എന്ന്​ ആശുപത്രിവൃത്തങ്ങൾ പറഞ്ഞു.  ഇയാൾ ഇന്ത്യക്കാരനാണെന്ന്​ മാത്രമേ സ്​ഥിരീകരിച്ചിട്ടുള്ളൂ. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. നിരവധി ട്രെയിലറുകൾ കത്തി നശിച്ചു. 
ഹൈവേയിൽ നിന്ന്​  ഒരു ട്രെയിലറും, പെട്രോൾ ടാങ്കറും ഒരുമിച്ചു പെട്രോൾ സ്​റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴുണ്ടായ അപകടമാണ് ദുരന്തത്തിനിടയാക്കിയത്​. ട്രെയിലറിൽ കയറ്റിയിരുന്ന ജെ.സി.ബിയുടെ ഭാഗം  ടാങ്കറിൽ ഇടിച്ചതിനെ തുടർന്ന് പെട്രോൾ പുറത്തേക്ക് ഒഴുകി തീപടരുകയായിരുന്നു. ഇരു വാഹനങ്ങളിലും   സ്​റ്റേഷനിൽ നിർത്തിയിട്ടിരുന്ന മറ്റു ട്രെയിലറിലേക്കും തീ പടർന്നു. ശക്തമായ പുക കിലോമീറ്റർ അകലെവരെ ദൃശ്യമായിരുന്നു. എല്ലാ വാഹനങ്ങളിൽ നിന്നുള്ളവരും പമ്പിലെ കച്ചവടക്കാരും  ഓടി രക്ഷപെട്ടു.  തീ പിടിത്തമുണ്ടായ   ഉടൻ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചതിനാൽ  പെട്രോൾ സ്​റ്റേഷനിലേക്ക് അഗ്​നി പടരാതെ വൻദുരന്തം  ഒഴിവായി.
Tags:    
News Summary - Accident in Petrol pumb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.