ഗോപാലകൃഷ്ണ പിള്ളൈ

സൗദിയിൽ വാഹനാപകടം; തമിഴ്നാട് സ്വദേശി ഉൾപ്പടെ നാല് മരണം

റിയാദ്: സൗദി മധ്യപ്രവിശ്യയിൽ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി ഉൾപ്പടെ നാല് മരണം. റിയാദ്-വാദി ദവാസിർ റോഡിൽ ലൈല അഫ്ലാജ് പട്ടണത്തിന് 30 കിലോമീറ്റർ അകലെ റോഡ് പണി ചെയ്തുകൊണ്ടിരുന്ന വാഹനത്തിന്‍റെ പുറകിൽ ട്രെയ്‌ലർ ഇടിച്ചുണ്ടായ അപകടത്തിലാണ് തമിഴ്നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ളൈയും (56) രണ്ട് സുഡാനി പൗരന്മാരും ഒരു നേപ്പാൾ പൗരനും മരിച്ചത്.

ഗോപാലകൃഷ്ണ പിള്ളൈ 14 വർഷമായി കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനാണ്. പിതാവ്: നീലകണ്‌ഠ പിള്ളൈ. മാതാവ്: വലിമ്മ. ഭാര്യ: കല. ഗോപാലകൃഷ്ണ പിള്ളൈയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ലൈല അഫ്ലാജ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് രാജയും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങും രംഗത്തുണ്ട്.

Tags:    
News Summary - Accident in Saudi; Four killed, including a Tamil Nadu native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.