വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശി നെല്ലുംപറമ്പില്‍ മുന്നാസ് സലീം (31) ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു. അല്‍ ഖുംറയില്‍ വെവച്ച് ഇദ്ദേഹം സഞ്ചരിച്ച വാനും മറ്റൊരു ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ടു വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു മാസം മുമ്പാണ് സുൻബുല എന്ന കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്. നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്നു ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - accident death-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.