അബൂദബി: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഭക്തരെ സാക്ഷിയാക്കി അബൂദബിയ ിലെ പ്രഥമ ക്ഷേത്രത്തിന് ശിലയിട്ടു. ‘ലോക മൈത്രിക്ക് ഒരു ആത്മീയ മരുപ്പച്ച’ എന്ന വിശേ ഷണത്തോടെ നിർമിക്കുന്ന ദേവാലയത്തിെൻറ ശിലാന്യാസ ചടങ്ങിൽ യു.എ.ഇക്ക് പുറമെ ഇന്ത്യ , യു.എസ്, യു.കെ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 2500ലേറെ പേർ പെങ്കടുത്തു. ക്ഷേത്രനിർമാണ സ്ഥലത്ത് ഒരുക്കിയ തമ്പിൽ സംസ്കൃത ശ്ലോകങ്ങളും ഭജനകളും ശിലാന്യാസ മഹാപൂജയും ഭക്തിസാന്ദ്രമായ അന്തരീക്ഷമൊരുക്കി.
ക്ഷേത്രത്തിെൻറ നിർമാണത്തിന് ഉപയോഗിക്കുന്ന ശിലകൾ വിശുദ്ധപ്പെടുത്തുന്നതിനും സമാധാനത്തിനും െഎക്യത്തിനും വേണ്ടിയുള്ള മന്ത്രങ്ങളാണ് ശിലാന്യാസ ചടങ്ങിൽ ഉരുവിട്ടത്. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളോട് കൂടിയാണ് ദേവാലയം നിർമിക്കുന്നത്. ഇന്ത്യയിൽനിന്ന് എത്തിക്കുന്ന ശിൽപവേല ചെയ്ത പിങ്കു കല്ലുകളും മാർബിളുമാണ് നിർമാണത്തിന് ഉപയോഗിക്കുക. 13.5 ഏക്കറാണ് ക്ഷേത്രനിർമാണത്തിന് അനുവദിച്ചിട്ടുള്ളത്. ഇത്ര തന്നെ സ്ഥലം വാഹന പാർക്കിങ്ങിനും നൽകിയിട്ടുണ്ട്. അടുത്ത വർഷം ക്ഷേത്രനിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിലാന്യാസ പൂജയുടെ ഭാഗമായി തമ്പിെൻറ മധ്യത്തിൽ സുവർണ ഫലകത്തിലൊരുക്കിയ ആരാധനാമൂർത്തിയിൽ പുരോഹിതർ ജലവും തേനും നെയ്യും തൈരുമൊഴുക്കി. ഒാരോ ഭക്തെൻറയും മുന്നിൽ പൂജക്കുള്ള താലമുണ്ടായിരുന്നു.
ആരാധനമൂർത്തികളുടെ ഫോേട്ടാ, ക്ഷേത്രത്തിെൻറ ആധാരശിലയുടെ ഒരു കഷ്ണം, റോസാപ്പൂവിെൻറ ദലങ്ങൾ, ജമന്തിപ്പൂ, അരി, ജലം തുടങ്ങിയവയായിരുന്നു താലത്തിലുണ്ടായിരുന്നത്. ക്ഷേത്രനിർമാണത്തിന് നേതൃത്വം നൽകുന്ന ബാപ്സ് സ്വാമിനാരായൺ സൻസ്ത പ്രസിഡൻറ് മഹന്ത് സ്വാമി മഹാരാജിെൻറ സാന്നിധ്യത്തിലാണ് പൂജകൾ നടന്നത്. തുടർന്ന് നടന്ന ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി വായിച്ചു. മഹന്ത് സ്വാമി മഹാരാജ് സന്ദേശം നൽകി.
ബാപ്സ് സ്വാമിനാരായൺ സൻസ്തയിലെ മുതിർന്ന പുരോഹിതൻ സ്വാമി ബ്രഹ്മവിഹാരിദാസ്, അബൂദബി സാമൂഹിക വികസന വകുപ്പ് ഡയറക്ടർ ഡോ. മുഗീർ അൽ ഖെയ്ലി, പ്രമുഖ വ്യവസായി ഡോ. ബി.ആർ. ഷെട്ടി തുടങ്ങിയവർ സംസാരിച്ചു. യു.എ.ഇ കാലാവസ്ഥാ വ്യതിയാന–പരിസ്ഥിതി കാര്യ മന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സിയൂദി, ഉന്നത വിദ്യാഭ്യാസ സഹമന്ത്രി ഡോ. അഹ്മദ് ബിൻ അബ്ദുല്ല ഹുമൈദ് ബൽഹൂൽ അൽ ഫലാസി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.