അബൂബക്കർ കാടേങ്ങലിന് ഐ.ടി എക്സ്പെർട്സ് ആൻഡ് എൻജിനീയേഴ്സ് ജിദ്ദ ചാപ്റ്റർ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന അബൂബക്കർ കാടേങ്ങലിനു ഐ.ടി എക്സ്പെർട്സ് ആൻഡ് എൻജിനീയേഴ്സ് ജിദ്ദ ചാപ്റ്റർ യാത്രയയപ്പ് നൽകി. മലപ്പുറം ജില്ലയിലെ എ.ആർ. നഗർ സ്വദേശിയായ അബൂബക്കർ കാടേങ്ങൽ സുസുക്കികമ്പനി ജിദ്ദ ബ്രാഞ്ചിൽ ഐ.ടി മാനേജർ തസ്തികയിൽനിന്ന് വിരമിച്ചാണ് മടങ്ങുന്നത്.
ഇദ്ദേഹം പരിശീലിപ്പിച്ചെടുത്ത നിരവധി പേർ ഇന്ന് ഐ.ടി മേഖലയിൽ സൗദിയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്. യാത്രയയപ്പ് ചടങ്ങിൽ ചെയർമാൻ സഹദ് പാലോളി ഉപഹാരം നൽകി. വി.കെ. അബു, അഷ്‌റഫ് കുന്നത്ത്, ജസീം അബു, റഫീഖ് കൊളക്കാടൻ, ജാഫർ കല്ലിങ്ങപാടം, മുസ്തഫ പെരുവള്ളൂർ, ജൈസൽ അബ്ദുറഹ്മാൻ, നൗഷാദ് വെങ്കിട്ട എന്നിവർ സംസാരിച്ചു. അഷ്‌റഫ് അഞ്ചാലൻ സ്വാഗതവും ഷാഹിദ് മലയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.