മി​ക​ച്ച ന​ഴ്‌​സാ​യി തെ​ര​ഞ്ഞെ​ടു​ത്ത രാ​ഗി പ്ര​സാ​ദി​ന്

ഡോ. ​ജം​ഷീ​ദ് അ​ഹ​മ്മ​ദ് പു​ര​സ്‌​കാ​രം ന​ല്‍കി ആ​ദ​രി​ക്കു​ന്നു

അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം ആ​ച​രി​ച്ചു

ജി​ദ്ദ: അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്റെ സൗ​ദി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം സ​മു​ചി​തം ആ​ഘോ​ഷി​ച്ചു. മാ​ന​വി​ക​ത​യോ​ടു​ള്ള നി​സ്വാ​ര്‍ഥ സേ​വ​ന​ത്തി​നും കാ​രു​ണ്യ​ത്തി​നും അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​ക്കും എ​ല്ലാ ന​ഴ്‌​സു​മാ​ര്‍ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ളും കൃ​ത​ജ്ഞ​ത​യും അ​റി​യി​ക്കു​ന്ന​താ​യി ന​ഴ്‌​സ​സ് ദി​ന സ​ന്ദേ​ശ​ത്തി​ല്‍ അ​ബീ​ര്‍ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്റ് ആ​ലു​ങ്ങ​ല്‍ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഓ​രോ രോ​ഗി​യു​ടെ​യും ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക്ഷ​മ​യോ​ടും പ്രൊ​ഫ​ഷ​ന​ലി​സ​ത്തോ​ടും കൂ​ടി അ​ശ്രാ​ന്തം അ​ധ്വാ​നി​ക്കു​ന്ന ന​ഴ്‌​സു​മാ​ര്‍ ന​മ്മു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ വ്യ​വ​സ്ഥി​തി​യു​ടെ ന​ട്ടെ​ല്ലാ​ണെ​ന്നും പ്ര​തി​സ​ന്ധി​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ളു​ടെ​യും ഘ​ട്ട​ങ്ങ​ളി​ല്‍ അ​വ​രു​ടെ സം​ഭാ​വ​ന​ക​ള്‍ കൂ​ടു​ത​ല്‍ അ​ര്‍ത്ഥ​വ​ത്താ​യ​താ​യി മാ​റു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ല്‍, വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ജം​ഷീ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. ശ​റ​ഫി​യ അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ല്‍ ന​ട​ന്ന ന​ഴ്‌​സ​സ് ദി​ന ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് ഫെ​സി​ലി​റ്റി ഡ​യ​റ​ക്ട​ര്‍ ജ​ലീ​ല്‍ ആ​ലു​ങ്ങ​ല്‍, ന​ഴ്‌​സ​സ് മാ​നേ​ജ​ര്‍ ജൂ​മോ​ള്‍ കെ. ​ജോ​ണ്‍, ചീ​ഫ് ന​ഴ്‌​സിം​ങ്‌ ഓ​ഫീ​സ​ര്‍ ഡോ. ​ജോ​യ് ഡെ​ക്ക​റ്റോ​റി​യ, ന​ഴ്‌​സ​സ് ഡ​യ​റ​ക്ട​ര്‍ ശ​ര്‍മി​ള എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ഇ​ക്കൊ​ല്ല​ത്തെ മി​ക​ച്ച ന​ഴ്‌​സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഗി പ്ര​സാ​ദി​ന് ഡോ. ​ജം​ഷീ​ദ് അ​ഹ​മ്മ​ദ് പു​ര​സ്‌​കാ​രം ന​ല്‍കി. നൈ​റ്റിം​ഗേ​ല്‍ പ്ര​തി​ജ്ഞ, കേ​ക്ക് ക​ട്ടിം​ങ്‌, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - Abir Medical Group celebrated International Nurses Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.