ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണ സമ്മേളനത്തിൽ യഹിയ കൊടുങ്ങല്ലൂർ സംസാരിക്കുന്നു
റിയാദ്: ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി സ്വാതന്ത്ര്യസമര സേനാനിയും മുൻ കെ.പി.സി.സി പ്രസിഡന്റുമായിരുന്ന അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി നാസർ വലപ്പാട് ആമുഖ ഭാഷണം നടത്തി. ജില്ല പ്രസിഡന്റ് സുരേഷ് ശങ്കർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ ഒ.ഐ.സി.സി ഭാരവാഹി നൗഫൽ പാലക്കാടൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണപ്രഭാഷണം നടത്തി. കറകളഞ്ഞ മതവിശ്വാസിയും അതോടൊപ്പം തികഞ്ഞ മതേതരവാദിയുമായിരുന്നു അബ്ദുറഹ്മാൻ സാഹിബ് എന്നും സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാ ത്തതാണെന്നും ഇത്തരം ധീരദേശാഭിമാനികളെ നമ്മൾ സ്മരിക്കേണ്ടുന്നതും അവരുടെ മാതൃക പിന്തുടരേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, അബ്ദുല്ല വല്ലാഞ്ചിറ എന്നിവരും ജില്ല കമ്മിറ്റികൾക്കുവേണ്ടി സജീർ പൂന്തറ, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, ബഷീർ കോട്ടയം, ഷാജി മഠത്തിൽ സലിം അർത്തിയിൽ, കരീം കൊടുവള്ളി, സ്വാമിനാഥൻ, ഷഫീഖ്, റഫീഖ് പട്ടാമ്പി, അജയൻ ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു. അൻസായ് ഷൗക്കത്ത്, ഗഫൂർ ചെന്ത്രാപ്പിന്നി, ചന്ദ്രൻ, സുലൈമാൻ മുള്ളൂർക്കര, മജീദ്, രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം ചേലക്കര, റസാഖ് ചാവക്കാട്, ബാബു, നിസാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും വൈസ് പ്രസിഡൻറ് രാജു തൃശൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.