ഇന്ത്യയിലെ അറബ്​ പത്രപ്രവർത്തനം അറബി ഭാഷയുടെ വളർച്ചക്ക്​ ഉദാഹരണം - ഡോ. എ.ബി മൊയ്തീന്‍കുട്ടി

മദീന: അറബ്​ ഇതര രാജ്യത്ത് അറബി ഭാഷ വികസിച്ചതി​​​െൻറ ഉത്തമ ഉദാഹരണമാണ് ഇന്ത്യയിലെ അറബി പത്രപ്രവര്‍ത്തനചരിത്രമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ ബോര്‍ഡ് അംഗം ഡോ. എ.ബി മൊയ്തീന്‍കുട്ടി അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ അറബി പത്രപ്രവര്‍ത്തനത്തെക്കുറിച്ച് മദീനയിൽ നടന്ന ഭാഷാ സൗഹൃദ ഉച്ച​േകാടിയിൽ പ്രബന്ധം അവതരിപ്പിക്കുയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ അറബി ഭാഷാ വികസനം പോലെ ഗണപരമായാണ്, ഗുണപരമായല്ല അറബി പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ പൊതുവെയും ദക്ഷിണേന്ത്യയില്‍ വിശേഷിച്ചും വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

കാലഘട്ടത്തി​​​െൻറ ആവശ്യങ്ങള്‍ക്കും സംസ്‌കാരങ്ങളുടെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും പുരോഗതിക്കും അനുസൃതമായ രൂപത്തില്‍ വികസിച്ചില്ലെങ്കില്‍ ഭാഷകള്‍ക്ക് നിലനില്‍പുണ്ടാവില്ലെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. അറബി ഭാഷക്ക് കാലഘട്ടങ്ങളെ അതിജീവിക്കാനായത് സ്വയം പരിവര്‍ത്തിതമായതു കൊണ്ടാണ്​. ഇന്നത്തെ ആവശ്യത്തിനനുസരിച്ച് എല്ലാ വിജ്ഞാന ശാഖകളെയും ഉള്‍ക്കൊള്ളുന്ന വിധം ഭാഷയെ പരിപോഷിപ്പിക്കാതെ ഭാഷയുടെ മഹത്വം പറയുന്നത് അധരവ്യായാമം മാത്രമാണെന്ന് ഉച്ചകോടിയിൽ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അറബി ഭാഷയുടെ വിവിധ ശാഖകളുടെ വികസനത്തില്‍ ഭാരതീയര്‍ നല്‍കിയ സേവനവും ചര്‍ച്ചയായി. ഇത് ഭാഷയുടെ പുരോഗതിയെ പരോക്ഷമായി സഹായിച്ചു. ഇന്ത്യയില്‍ സൂക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ഹസ്ത ലിഖിതങ്ങള്‍ അറബി ഭാഷയുടെയും മാനവസംസ്‌കാരത്തി​​​െൻറയും ഭാഗമാണ്. അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഡോ. അബ്​ദുറഹ്​മാൻ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. അബ്​ദുല്ല ബിന്‍ സാലിഹ് അല്‍വശ്മി, ഡോ. ആഇദ് റദാദി (മദീന), ഡോ. അബ്​ദുല്ല അല്‍ഖര്‍നി, മുഹമ്മദ് റുബയ്യ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഭാഷക്കും സംസ്‌കാരത്തിനും ഭൂമിശാസ്ത്രപരമായ അതിരുകളില്ലെന്ന് വ്യക്തമാക്കിയാണ്​ നാലു ദിവസം നീണ്ട ഇന്തോ^അറബ് ഭാഷാ സൗഹൃദ സമ്മേളനം സമാപിച്ചത്​. ഹോട്ടല്‍ മില്ലനിയ തയ്ബ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ സൗദി അറേബ്യയിലെയും ഇന്ത്യയിലെയും അറബി ഭാഷാ പണ്ഡിതന്മാരും അറബി വിഭാഗം തലവന്മാരും ഡീന്‍മാരും പങ്കെടുത്തു. കേരളാ സംസ്ഥാന ന്യൂനപക്ഷ ബോര്‍ഡ് അംഗം ഡോ. എ.ബി മൊയ്തീന്‍കുട്ടിയാണ് കേരളത്തില്‍ നിന്ന്​ പ​െങ്കടുത്ത ഏക പ്രതിനിധി.

ഉച്ചകോടിയില കേരളത്തെ കുറിച്ച ചര്‍ച്ച ശ്രദ്ധേയമായിരുന്നു. ഡോ. മുഹമ്മദ് ഇശാറത് മുല്ല അവതരിപ്പിച്ച പ്രബന്ധത്തില്‍ കേരളം എന്ന പേര് ഖൈറുല്‍ അര്‍ദ് (ഏറ്റവും സുന്ദരമായ പ്രദേശം) എന്ന അറബി പദത്തില്‍ നിന്ന് വന്നതാണെന്ന് സൂചിപ്പിച്ചു. അറബ് പ്രതിനിധികളായ ഡോ. മുഹമ്മദ് അല്‍മുബാറകിയും പ്രൊഫസര്‍ നാഇഫ് ബിന്‍ സഅദ് അല്‍ബറാകും ഇതി​​​െൻറ കൂടുതല്‍ വിശദാംശങ്ങള്‍ ചർച്ച ചെയ്​തു. കിങ്​ അബ്​ദുല്ല ബിന്‍ അബ്​ദുല്‍അസീസ് ഇൻറര്‍നാഷനല്‍ സ​​െൻറര്‍ ഫോര്‍ അറബിക് ലാംഗ്വേജ് സംഘടിപ്പിച്ച ഇന്ത്യയിലെയും സൗദിയിലെയും പ്രമുഖ യൂനിവേഴ്‌സിറ്റികളിലെ ഭാഷാ വിദഗ്ധരുടെ ഉച്ചകോടിക്കാണ്​ സമാപനമായത്​.ഭാഷയുടെ വികാസ, പ്രചാര സാധ്യതകളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്​തു. പ്രൊഫ. നാഇഫ് ബിന്‍ സഅദ് അല്‍ബറാക് അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ അറബി ഭാഷാ വ്യാപനവും പഠനസൗകര്യങ്ങളും അറബി ഭാഷ പഠിക്കാനുള്ള ഇന്ത്യക്കാരുടെ താല്‍പര്യവും മാതൃകാപരമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സ​​െൻറര്‍ സെക്രട്ടറി ഡോ. അബ്​ദുല്ല ബിന്‍ സാലിഹ് അല്‍വാശ്മി അഭിപ്രായപ്പെട്ടു.

Tags:    
News Summary - ab moidheen-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.