ആണവോർജ പദ്ധതിയുമായി മുന്നോട്ടുപോകും ഊർജ മന്ത്രി

റിയാദ്: സമാധാന ആവശ്യത്തിന് ആണവോർജം എന്ന നയവുമായി സൗദി മുന്നോട്ടുപോവുമെന്ന് ഊർജ, മിനറല്‍ മന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്. വിയന്നയില്‍ നടക്കുന്ന അന്താരാഷ്​ട്ര ആണവോർജ ഏജന്‍സിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന സൗദി സംഘത്തിന് ഊർജ മന്ത്രിയാണ് നേതൃത്വം നല്‍കുന്നത്.


അന്താരാഷ്​ട്ര ആണവോർജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായാണ് സൗദി ആണവപദ്ധതി ആരംഭിക്കുന്നത്.
സമാധാനം, സുരക്ഷ, സങ്കേതികവിദ്യ, ശാസ്ത്രസജ്ജീകരണം തുടങ്ങി ആണവ പദ്ധതിക്ക് മുന്നോടിയായി സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. സൗദിയുടെ വര്‍ധിച്ചുവരുന്ന ഊർജ ആവശ്യത്തിന് പെട്രോളിയം ഉല്‍പന്നങ്ങളെ അവലംബിക്കുന്നത് കുറക്കാനാണ് ആണവോർജ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തി​​​െൻറ വൈദ്യുതി ഉപയോഗം വളരെ കൂടിയതാണെന്നും മന്ത്രി പറഞ്ഞു. വിഷന്‍ 2030 ​​​െൻറ ഭാഗം കൂടിയാണ് ഊർജ ആവശ്യത്തിന് ആണവപദ്ധതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - aanavorga pathadi-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.