Posted On
date_range Updated On
date_range ഒമ്പതു വയസ്സുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്വിനിൽ വൈദ്യുതാഘാതമേറ്റ് ഒമ്പതു വയസ്സുകാരൻ മരിച്ചു. ഹഫർ അൽബാത്വിനിലെ ഓൾഡ് സൂഖിലാണ് അപകടം.
പ്രദേശത്തെ മതകാര്യ പൊലീസ് കെട്ടിടത്തിനു സമീപം വാട്ടർ ടാങ്കിനു മുകളിൽ സ്ഥാപിച്ച മോട്ടോർ സംരക്ഷിക്കാൻ സ്ഥാപിച്ച ഇരുമ്പുകൂടിൽ സ്പർശിച്ചപ്പോഴാണ് ബാലന് വൈദ്യുതാഘാതമേറ്റത്. ഷോക്കേറ്റു പിടയുന്ന ബാലനെ കണ്ട സൗദി പൗരന്മാരിൽ ഒരാൾ ഉടൻതന്നെ കിങ് ഖാലിദ് ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.