വിമാനത്തിൽ കയറാനിരിക്കെ യു.പി സ്വദേശി കുഴഞ്ഞു വീണ്​ മരിച്ചു

റിയാദ്​: നാട്ടിലേക്ക്​ പോകാൻ വിമാനവും കാത്തിരിക്കവേ യു.പി സ്വദേശി കുഴഞ്ഞു വീണ്​ മരിച്ചു. റിയാദ്​ കിങ്​ ഖാലിദ്​ എയർപ്പോർട്ടിൽ ഗാസിയാബാദ്​ മുസാഫർ നഗർ സ്വദേശി സലിം (48) ആണ്​ മരിച്ചത്​.

ദീർഘകാലമായി റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്ക്​ നാട്ടിൽ പോകാൻ എയർപ്പോർട്ടിലെത്തി ബോഡിങ്​ പാസുമെടുത്ത്​ എമിഗ്രേഷൻ പരിശോധനയും പൂർത്തിയാക്കി ടെർമിനലിൽ വിമാനവും കാത്തിരിക്കു​മ്പോഴാണ്​ കുഴഞ്ഞുവീണത്​. ഉടൻ അന്ത്യവും സംഭവിച്ചു.

പിതാവ്: ഷാഫി, മാതാവ്: ഫൗസാൻ ബീഗം, ഭാര്യ: ഗുൽഷൻ. മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ രംഗത്തുണ്ട്.

Tags:    
News Summary - A native of UP collapsed and died while trying to board the plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.