ജിദ്ദ: തൃശൂര്‍ ചെറുതുരുത്തി പള്ളം സ്വദേശി ഇടത്തൊടി അബ്ദുല്‍ കരീം (58) ജിദ്ദയില്‍ നിര്യാതനായി. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ച് ഭേദമായിരുന്നെങ്കിലും വൃക്കരോഗത്തെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍ തുടരുകയായിരുന്നു. ഇതിനിടയിൽ ചൊവ്വാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം 23 വര്‍ഷമായി അല്‍നഹ്ദി ഫാര്‍മസിയില്‍ പര്‍ച്ചേസിംഗ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. കുടുംബസമേതം ജിദ്ദ ഖാലിദ്ബിന്‍ വലീദില്‍ താമസിച്ചുവരികയായിരുന്നു. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം.
ഭാര്യ: ആമിനക്കുട്ടി, മക്കൾ: റജിന, റഷ്‌ന, അബ്ദുറഊഫ് (ജിദ്ദ ഇനീഷ്യല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു). മയ്യിത്ത് മക്കയില്‍ ഖബറടക്കുന്നതിനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി റിയാദില്‍ നിന്നെത്തിയ ബന്ധു സുനീര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.