പൊന്നു സ്വാമിനാഥൻ അനന്തൻ

തമിഴ്നാട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ജിദ്ദ: തമിഴ്​നാട്​ സ്വദേശി ദക്ഷിണ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. ട്രിച്ചി ഉസലാംപെട്ടി സ്വദേശി പൊന്നു സ്വാമിനാഥൻ അനന്തനാണ്​ (രവി) അസീർ പ്രവിശ്യക്ക്​ സമീപം തസ്‌ലീസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്​.

തസ്‌ലീസിൽ നിന്നും 30 കിലോമീറ്റർ അകലെ ജാഷിൽ നിന്നും അതിരാവിലെ വിദ്യാർഥികളെ സ്കൂളിൽ കൊണ്ടു പോകവേ അനന്തൻ ഓടിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടസമയത്ത് വാനിൽ മറ്റാരുമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ഇളഞ്ചിയം. മക്കൾ: വിജയഭാസ്കർ പാണ്ടി, ശെൽവി. മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും. നടപടികൾ പൂർത്തീകരിക്കാൻ തസ്‌ലീസിലുള്ള ബന്ധുക്കളായ രംഗസ്വാമി ശെൽവരാജ്, കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കന്നേറ്റി ഷറഫുദ്ദീൻ, കെ.എം.സി.സി ജിദ്ദ വെൽഫെയർ വിഭാഗം കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവർ രംഗത്തുണ്ട്​.


Tags:    
News Summary - A native of Tamil Nadu died in a car accident in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.