Posted On
date_range Updated On
date_range ഷൊർണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് ഷൊർണൂർ കനയം സ്വദേശി വെട്ടിക്കാട്ടിൽ മുഹമ്മദ് അഷ്‌റഫ് (46) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് റിയാദ് കിങ് അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദിൽ ഡ്രൈവറായാണ് അഷ്‌റഫ് ജോലി ചെയ്തിരുന്നത്. പിതാവ്: അബ്ദുസലാം (പരേതൻ), മാതാവ്: ആസ്യ, ഭാര്യ: സീനത്ത്, മക്കൾ: മുഹമ്മദ് അർഷാദ്, മുഹമ്മദ് അനാൻ, മുഹമ്മദ് മുസ്തഫ.
മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനായി സഹോദരൻ ഉസ്മാൻ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികളായ റിയാസ് തിരൂർക്കാട്, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.