Posted On
date_range Updated On
date_range വെള്ളിയാഴ്ച നാട്ടിൽ പോവാനിരുന്ന പൊന്നാനി സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: റിയാദ് അൽ ഖറാവി കമ്പനിയിൽ ഒലയ ബ്രാഞ്ച് കാഷ്യറായി ജോലി ചെയ്തിരുന്ന മലപ്പുറം പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52) മരിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ശ്വാസ തടസമനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ഈ വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടെയാണ് മരണം.
28 വർഷമായി റിയാദിൽ പ്രവാസിയാണ്. പിതാവ്: പരേതനായ കുഞ്ഞൻ ബാവ, മാതാവ്: ബീവി, ഭാര്യ: ഖൈറുനിസ്സ, മക്കൾ: നഈം (19), നയീത (16), നസീഹ (11), സഹോദരൻ: മജീദ് (റിയാദ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുളള നടപടി ക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫയർ വിങ്, പൊന്നാനി പ്രവാസി കൂട്ടായ്മ പ്രവർത്തകരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.