Posted On
date_range Updated On
date_range സന്ദർശന വിസയിലെത്തിയ തേഞ്ഞിപ്പാലം സ്വദേശി ജിസാനിൽ മരിച്ചു
ജിസാൻ: സന്ദർശന വിസയിൽ ജിസാന് സമീപം സബിയയിൽ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ബീരാൻ കുട്ടി പൊന്നച്ചൻ (73) ആണ് ശനിയാഴ്ച സബിയ ജനറൽ ആശുപത്രിയിൽ മരിച്ചത്. നെഞ്ചുവേദനയെ ഇവിടെ പ്രവേശിപ്പിച്ചിരിക്കുകയായിരുനനു.
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹവും ഭാര്യ ആയിഷ ബീവിയും മക്കളുടെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയത്. മക്കളായ അബ്ദുനാസർ, അബ്ദുൽ ലത്തീഫ്, അൻവർ സാദത്ത്, അഫ്‌സൽ എന്നിവർ ജിസാനിൽ ഉണ്ട്. ഫൗസിയ, ഫസലത്, ഫാരിസ എന്നിവർ മറ്റു മക്കളാണ്.
മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ സബിയ കെ.എം.സി.സി ഭാരവാഹികൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.