Posted On
date_range Updated On
date_range മലപ്പുറം കാളികാവ് സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം കാളികാവ് ചെങ്കോട് പൂതംക്കോട്ടിൽ മൻസൂർ അലി (45) ജിദ്ദയിൽ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം 15 വർഷത്തോളമായി പ്രവാസിയാണ്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.
ജിദ്ദ മഹജർ കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞുട്ടി, മാതാവ്: ഫാത്തിമ സുഹറ, ഭാര്യ: പറപ്പത്തൊടി സറീന (കവളമുക്കട്ട), മക്കൾ: ഫാത്തിമ റഹദ, റിഹാം (എട്ടാം ക്ലാസ്), റിനാദ് (അഞ്ചാം ക്ലാസ്). മരുമകൻ: എരഞ്ഞിയിൽ നവാസ് (ചാഴിയോട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.