ഷെബീബ് റഹ്മാൻ
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലപ്പുറം താനാളൂർ മീനടത്തൂർ അണ്ണച്ചംപള്ളി വീട്ടിൽ ഷെബീബ് റഹ്മാൻ (44) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് എക്സിറ്റ് ഒമ്പതിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പിതാവ്: ബീരാൻ കുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: ഹഫീസ. മക്കൾ: മുഹമ്മദ് സൈൻ, മുഹമ്മദ് ഐസാം, ഫാത്തിമാ ശാദിയ, ഫാത്തിമാ ദിയ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള രേഖകൾ ശരിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ ശ്രമം നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.