Posted On
date_range Updated On
date_range സന്ദർശക വിസയിലെത്തിയ ആലപ്പുഴ സ്വദേശി മക്കയിൽ നിര്യാതനായി
മക്ക: സന്ദർശക വിസയിലെത്തിയ ആലപ്പുഴ സ്വദേശി മക്കയിൽ നിര്യാതനായി. ആലപ്പുഴ അത്തിക്കാട്ട്കുളങ്ങര അബ്ദുല്ലത്തീഫ് ശൈഖ് മൊയ്തീൻ റാവുത്തർ (66) ആണ് ശ്വാസതടസ്സത്തെ തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിൽ മരിച്ചത്. മക്കയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ഫൗസിയയുടെ അടുത്തേക്ക് ഭാര്യ റുബീന ബീവിക്കൊപ്പം സന്ദർശക വിസയിൽ എത്തിയതായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: നിസിയ, ഫൗസിയ. മരുമക്കൾ: ഷമീർ (ത്വാഇഫ്), സാദത്ത് (അൽഅബീർ, മക്ക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.