അബൂബക്കർ
Posted On
date_range Updated On
date_range മുൻ ജിദ്ദ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി
ജിദ്ദ: ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി. വണ്ടൂർ അയിനിക്കോട് സ്വദേശി പോക്കാവിൽ അബൂബക്കർ (70) ആണ് മരിച്ചത്. ജിദ്ദയിൽ പ്രവാസിയായി ആദ്യ കാലത്ത് സൗദി കയ്റോ ബാങ്കിലും തുടർന്ന് സൗദി ബിൻ ലാദൻ കമ്പനിയിലും ജോലി ചെയ്തിരുന്നു.
ഭാര്യ: എ.ടി മാജിത പാണ്ടിക്കാട്, മക്കൾ: അജ്മൽ സാഹിർ (സൗദി ബിൻ ലാദൻ കമ്പനി, ജിദ്ദ), ഡോ. ഫാത്തിമ അമൽ (റിയാദ്), അഹ്ലാം. മരുമക്കൾ: ഡോ. മുഹമ്മദ് ഷറിൻ ചങ്ങനാശ്ശേരി (റിയാദ്), മുഹമ്മദ് ഷാരിക്ക് കല്ലടി മണ്ണാർക്കാട് (ദമ്മാം). ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വീതനശ്ശേരി ജുമാമസ്ജിദിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.