Posted On
date_range Updated On
date_range കുടുംബം സൗദിയിലേക്ക് വരാനിരിക്കെ ജിസാനിനടുത്ത് വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു
ജിസാൻ: ജിസാനിൽ നിന്നും 100 കിലോമീറ്റർ അകലെ ദർബിൽ വെച്ച് വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കാപ്പാട് സ്വദേശി കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ അബ്ദുൽ റഷീദ് (47) ആണ് മരിച്ചത്. തറാവീഹ് നമസ്കാര ശേഷം റോഡ് മുറിച്ചു കടക്കവേ സ്വദേശി പൗരൻ ഓടിച്ച പിക്അപ്പ് വാൻ ഇടിച്ചായിരുന്നു മരണം.
ഇദ്ദേഹത്തിന്റെ കുടുംബം ശനിയാഴ്ച സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പ് പൂർത്തിയായിരിക്കെയാണ് അപ്രതീക്ഷിത മരണം. 17 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ജിസാനിൽ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ജുബൈലിലും ജോലി ചെയ്തിരുന്നു.
പിതാവ്: മുഹമ്മദ്, മാതാവ്: നബീസ, ഭാര്യ: സാജിറ, മക്കൾ: അതിൻ, ആയിൻ അനബിയ, ഹാമി ആലിയ. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.