ജിദ്ദ: മീഡിയവൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് റദ്ദ് ചെയ്ത സുപ്രീംകോടതി വിധി നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും ആശ്വാസകരമാണെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി. ഒരുഭാഗത്ത് കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളെയും മതനിരപേക്ഷതയെയും നശിപ്പിച്ച് മുന്നോട്ട് പോകുമ്പോള്‍ അതിനനുസൃതമായാണ് അടുത്ത കാലത്തായി പല കോടതി വിധികളിലൂടെ, ജുഡീഷ്യറിയുടെ രീതികളും. സംഘ്പരിവാറിന് അനുകൂല നിലപാടെടുക്കുന്ന ന്യായാധിപന്മാരെ കാത്തിരിക്കുന്നത് വിരമിച്ചാലുടൻ ഉന്നത പദവികളാണ്. ഇതേ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം മീഡിയകളും പ്രവര്‍ത്തിക്കുന്നത്. ഒട്ടുമിക്ക മാധ്യമ നെറ്റുവർക്കുകളും ബി.ജെ.പി അനുകൂല കോർപറേറ്റുകളുടെ കൈയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെയ്തികളെ വിമർശിക്കുന്ന, ശരിയായ മാധ്യമ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങൾക്ക് രാജ്യത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാവുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ആ നിലക്ക്, സുപ്രീം കോടതിയുടെ മീഡിയവൺ വിലക്ക് സംബന്ധിച്ച വിധി ഏറെ സ്വാഗതാർഹവും സന്തോഷകരവുമാണെന്ന് സൗദി ദേശീയ പ്രസിഡൻറ് എ.എം. അബ്ദുല്ലകുട്ടി, ഓർഗനൈസിങ് സെക്രട്ടറി മുഫീദ് കൂരിയാടൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.