ജിദ്ദ: മലയാളികൾ ഉൾപ്പെടെ 52 ഉംറ തീർഥാടകരുടെ പാസ്പോർട്ടുകൾ നഷ്ടപ്പെട്ടു. കുവൈത്തിൽ നിന്ന് സ്വകാര്യ ഗ്രൂപ്പിൽ വന്ന വിവിധ രാജ്യക്കാരടങ്ങിയ സംഘത്തിൻെറ പാസ്പോർട്ടുകളാണ് മക്കയിലെത്തിയ ശേഷം കാണാതായത്. ഈ മാസം നാലിന് കുവൈത്ത ിൽ നിന്ന് ബസ് മാർഗമാണ് ഇവർ എത്തിയത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഇൗജിപ്ത് എന്നീ രാജ്യക്കാരുടെ സംഘത്തിൽ ഭൂരിപ ക്ഷവും കുടുംബങ്ങളാണ്. കുട്ടികളടക്കമുള്ളവരുണ്ട്. 40 ഇന്ത്യക്കാരിൽ 21 പേർ മലയാളികളാണ്.

കുവൈത്തിൽ വിവിധ ഏജൻസികള ിൽ രജിസ്റ്റർ ചെയ്ത സംഘം ഒറ്റ ഗ്രൂപ്പിൻെറ കീഴിലാണ് യാത്ര പുറപ്പെട്ടത്. അതിർത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷൻ കഴിഞ്ഞ് മക്കയിലെ താമസസ്ഥലത്ത് എത്തിയപ്പോൾ ബസ് ഡ്രൈവർ എല്ലാവരുടെയും പാസ്പോർട്ടുകൾ വാങ്ങിവെച്ചു. ഇവ ഒരു കവറിലാക്കി ഹോട്ടൽ കൗണ്ടറിൽ ഏൽപിച്ചെന്നാണ് ഡ്രൈവർ പറയുന്നത്. രണ്ട് ദിവസം മുമ്പ് ഒരു തീർഥാടകൻ മൊബൈൽ സിം എടുക്കാൻ പാസ്​പോർട്ട് ചോദിച്ചപ്പോൾ ഗ്രൂപ്പ് നേതൃത്വം ഒഴിഞ്ഞുമാറി. പാസ്പോർട്ട് നഷ്ടപ്പെ​ട്ടെന്ന വിവരം അറിയിക്കാതെ ജിദ്ദയിൽ ഒരാവശ്യത്തിന് പോകേണ്ടതുണ്ടെന്ന് പറഞ്ഞ് സംഘത്തിലെ കുടുംബങ്ങളെ മാത്രം ചൊവ്വാഴ്ച ഇന്ത്യൻ കോൺസുലേറ്റിൽ എത്തിച്ചു. അപ്പോൾ മാത്രമാണ് പാസ്പോർട്ട് നഷ്ട​െപ്പ​ട്ടെന്നും പകരം പാസ്പോർട്ടിനുള്ള നടപടിക്കായി കൊണ്ടുവന്നതാണെന്നും അവർ അറിയുന്നത്.

അവിവാഹിതരായി വന്നവരെ ഇൗ കൂട്ടത്തിൽ കൊണ്ടുവരാതെ മക്കയിൽ തന്നെ നിർത്തിയിരിക്കുകയാണ്. ഒരു വർഷം കാലാവധിയുള്ള പാസ്പോർട്ട് അനുവദിക്കാമെന്നാണ് കോൺസുലേറ്റ് അധികൃതരുടെ നിലപാട്. എന്നാൽ അതിന് നിരവധി കടമ്പകളുണ്ട്. മാത്രമല്ല നടപടിക്രമങ്ങൾ പാലിച്ച് പാസ്പോർട്ട് ഇഷ്യു ചെയ്യാൻ ദിവസങ്ങളെടുക്കുകയും ചെയ്യും. അതിനെ തുടർന്നുണ്ടാവാനിടയുള്ള ആശങ്കയിലാണ് എല്ലാവരും. പാസ്പോർട്ട് കിട്ടിയാലും വിസാസ്റ്റാമ്പിങ് എങ്ങനെയെന്നും കുവൈത്തിലേക്ക് എപ്പോൾ മടങ്ങാനാകുമെന്നുമുള്ള അനിശ്ചിതാവസ്ഥയാണ് ഇവരെ കുഴക്കുന്നത്. സങ്കീർണമായ മറ്റ് ചില നിയമപ്രശ്നങ്ങൾക്കും ഇടയുണ്ട്. സന്ദർശക വിസയിൽ കുവൈത്തിൽ എത്തി അവിടെ നിന്ന് ഉംറ വിസയിൽ മക്കയിലേക്ക് വന്നവരുണ്ട് കൂട്ടത്തിൽ. ഇവരുടെ വിഷയമാണ് കൂടുതൽ സങ്കീർണമാകുക.

താമസസ്ഥലത്തെ സി.സി.ടി.വി പരിശോധിച്ചപ്പോൾ ഡ്രൈവർ പാസ്പോർട്ട് അടങ്ങിയ കവർ കൗണ്ടറിൽ ഏൽപ്പിക്കുന്നതായി കാണുന്നുണ്ട്. പിന്നീട് ഈ കവർ ശുചീകരണ ജോലിക്കാർ മാലിന്യപെട്ടിയിൽ ഇടുന്ന ദൃശ്യവും കണ്ടെന്ന് തീർഥാടകരിൽ ഒരാൾ പറഞ്ഞു. മക്കയിൽ നിന്ന് ബുധനാഴ്ച മദീനയിൽ പോയി അവിടെ നിന്ന് വെള്ളിയാഴ്ച കുവൈത്തിലേക്ക് തിരിച്ചുപോകാനായിരുന്നു സംഘത്തി​െൻറ പദ്ധതി. ഇതെല്ലാം ഇപ്പോൾ തകിടം മറിഞ്ഞിരിക്കുകയാണ്.

സംഘത്തിലെ ഒരു ചെറിയ കുട്ടിക്ക് ശക്തമായ വയറ് വേദനയുണ്ടായതിനെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാസ്പോർട്ട് ഇല്ലാതെ പുറത്തിറങ്ങാൻ മടിക്കുകയാണ് പലരും. പരിശോധനയിൽ കുടുങ്ങുമോ എന്നാണ് പേടി. ജിദ്ദയിലെ സാമൂഹിക പ്രവർത്തകരായ കെ.ടി.എ മുനീർ, അലി തേക്കുതോട്, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി എന്നിവർ കോൺസൽ ജനറലിനെ ബന്ധപ്പെട്ട് സഹായം തേടിയതിനെ തുടർന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വൈകീട്ട് മക്കയിൽ പോവുകയും പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - 52 umrah devotees' include keralites passports losts -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.