സൗദിയിൽ വീട്ടിനുള്ളിൽ സഹോദരങ്ങളായ നാല്​ യുവതികളും യുവാവും മരിച്ചനിലയിൽ 

അൽഅഹ്​സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സക്ക്​ സമീപം ഒരു വീട്ടിനുള്ളിൽ സഹോദരങ്ങളായ നാല്​ യുവതികളും യുവാവും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. ശഅ്​ബ  എന്ന ഗ്രാമത്തിലാണ്​ വീട്ടിനുള്ളിൽ അഞ്ച്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. 

യുവതികളെ കഴുത്തറുത്ത നിലയിലും യുവാവിനെ  തൂങ്ങിമരിച്ച നിലയിലുമാണ്​ കണ്ടെത്തിയതെന്ന്​ പ്രാദേശിക അറബി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. മാതാപിതാക്കൾ പുറത്തുപോയ സയമത്താണ്​ നാടിനെ നടുക്കിയ  ദാരുണ സംഭവമുണ്ടായത്​. ഇരുവരും തിരിച്ചെത്തിയപ്പോഴാണ്​ അഞ്ച്​ മക്കൾ ദൂരുഹ സാഹര്യത്തിൽ മരിച്ചുകിടക്കുന്നത്​ കണ്ടത്​. 

യുവതികൾ 14നും 22നുമിടയിൽ പ്രായമുള്ളവരും യുവാവ്​ ഇവരുടെ ഏറ്റവും മൂത്ത സഹോദരനുമാണെന്നാണ്​ വിവരം. സംഭവത്തിലെ ദുരൂഹത അഴിക്കാൻ പൊലീസ്​ അന്വേഷണം നടത്തിവരികയാണ്​.  

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന്​ കിഴക്കൻ മേഖല പൊലീസ്​ അസിസ്​റ്റൻറ്​ വക്താവ്​ കേണൽ മുഹമ്മദ്​ അൽദുറൈം പറഞ്ഞു. ബുധനാഴ്​ച വൈകീട്ടാണ്​ വിവരം ലഭിച്ചത്​. ഉടനെ പൊലീസ്​ സ്​ഥലത്തെത്തി.  പിതാവാണ്​ അഞ്ച്​ പേരും മരിച്ചുകിടക്കുന്നത്​ കണ്ടത്. അന്വേഷണത്തിന്​​ നടപടി പൂർത്തിയാക്കിയതായും പൊലീസ്​ വക്താവ്​ പറഞ്ഞു.

Tags:    
News Summary - 5 siblings died in saudi home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.