ജിദ്ദ: 20ാമത് സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെൻറിന്റെ രണ്ടാം വാരത്തിലെ മത്സരങ്ങളിലെ എ ഡിവിഷനിൽ മുൻ ചാമ്പ്യന്മാരായ എൻ കംഫർട്ട് എ.സി.സി എ ടീമിന് കനത്ത പ്രഹരമേൽപിച്ചുകൊണ്ട് കഫാത്ത് അൽ അറബിയ യാംബു എഫ്.സി ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു. യാംബു എഫ്.സിക്ക് വേണ്ടി രാഹുൽ കൊച്ചൻ, സുധീഷ് കോട്ടഞ്ചേരി, മുഹമ്മദ് ആസിഫ് എന്നിവർ ഗോളുകൾ നേടിയപ്പോൾ മുഹമ്മദ് നിയാസിലൂടെയായിരുന്നു എ.സി.സി എ ടീമിന്റെ ആശ്വാസഗോൾ. യാംബു എഫ്.സി ടീം അംഗം രാഹുൽ കൊച്ചനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. അദ്ദേഹത്തിനുള്ള ട്രോഫി സമ ട്രേഡിങ് എം.ഡി ഷംഷീർ കൈമാറി.
ബി ഡിവിഷനിലെ ഒന്നാം മത്സരത്തിൽ കരുത്തരായ എൻ കംഫർട്ട് എ.സി.സി ബി എഫ്.സി ടീമിനെ എഫ്.സി ഖുവൈസ സമനിലയിൽ കുരുക്കി. എ.സി.സി ബി ടീമിന് വേണ്ടി മുഹമ്മദ് അഫ്സൽ, നിയാസ് ഒളകര എന്നിവരും എഫ്.സി ഖുവൈസക്ക് വേണ്ടി ഷംസുദ്ധീൻ, ആദിൽ അരണിക്കൽ എന്നിവരും ഗോളുകൾ നേടി. കളിയിലെ കേമനായി എ.സി.സി ബി ടീം അംഗം നിയാസ് ഒളകരയെ തിരഞ്ഞെടുത്തു. മുഹ്സിൻ തയ്യിൽ നിയാസിനുള്ള ട്രോഫി സമ്മാനിച്ചു.
ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ സൈക്ലോൺ മൊബൈൽ ആക്സസറീസ് ഐ.ടി സോക്കർ എഫ്.സി കരുത്തരായ യാസ് എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഐ.ടി സോക്കർ എഫ്.സിക്ക് വേണ്ടി മുബശ്ശിർ കഴുങ്ങുതോട്ടത്തിൽ, സലാഹുദ്ധീൻ തയ്യിൽ എന്നിവർ ഗോളുകൾ നേടി. മുബാറക്ക് കാരത്തോടിയാസ് എഫ്.സിക്ക് വേണ്ടി ആശ്വാസ ഗോൾ നേടി. ഐ.ടി സോക്കർ ടീമിന്റെ ദിൽഷാദ് നാലകത്തിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. അദ്ദേഹത്തിനുള്ള ട്രോഫി ചെറി മഞ്ചേരി നൽകി.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, അനസ് പാടശ്ശേരി (എം.ഡി, സൈക്ലോൺ മൊബൈൽ ആക്സസറീസ്), ജസീർ (എം.ഡി, സഫിയ ട്രാവൽസ്), മുജീബ് ഉപ്പട (ജനറൽ സെക്രട്ടറി, സിഫ്ക്കോ), കുഞ്ഞിമോൻ കാക്കിയ, സി.പി. മുസ്തഫ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ടൂർണമെൻറിലെ ഭാഗ്യ നറുക്കെടുപ്പിൽ വിജയിയായ ഫഹദ് നീലാംബ്രക്ക് നിസാം മമ്പാട് സമ്മാനം നൽകി.
ജിദ്ദ: ജിദ്ദയിൽ നടന്നുവരുന്ന സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെൻറിൽ നാളെ (വെള്ളി) മൂന്ന് മത്സരങ്ങൾ നടക്കും. വൈകീട്ട് 6.30 ന് ബി ഡിവിഷനിൽ മക്ക ബി.സി.സി എഫ്.സി, അനാലിറ്റിക്സ് റെഡ് സീ ബ്ലാസ്റ്റേഴ്സിനെ നേരിടും. 7.45 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഐവ ഫുഡ്സ് ആൻഡ് അബീർ ബ്ലൂ സ്റ്റാർ ബി ടീമും മോഡേൺ ട്രേഡിങ് ഫ്രൈഡേ ഫ്രണ്ട്സ് ജിദ്ദ ജൂനിയർ ടീമും തമ്മിൽ ഏറ്റുമുട്ടും.
രാത്രി ഒമ്പതിന് നടക്കുന്ന ആവേശകരമായ എ ഡിവിഷൻ മത്സരത്തിൽ പവർ ഹൗസ് മഹ്ജർ എഫ്.സിയും ചാർമ്സ് സബീൻ എഫ്.സിയും തമ്മിൽ പോരാടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.