‘സിവ’ക്ക്​ പുതിയ നേതൃത്വം

ജിദ്ദ: സാറ ഗ്രൂപ്പ് ഹോൾഡിങ്​സിലെ​ ഇന്ത്യക്കാരുടെ കൂട്ടായ്മയായ ‘സിവ’ (സാറ ഇന്ത്യൻ വെൽ‌ഫെയർ അസോ.) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജിദ്ദ ഹിൽടോപ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക ജനറൽബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്​. 
മിയാഖാൻ (പ്രസി.​), ജിമ്മിജോൺ (ജന. സെക്ര.), സമീർ മൊഹിദീൻ ഏർവാടി (ട്രഷ.​), റഷീദ്​ കാഞ്ഞിരപ്പുലാൻ (വൈസ്​ പ്രസി.​), അർസൽ സലിം കോയിത്തോടി (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. 
സിദ്ദീഖ്​ സലാമത്ത്​ നഗർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ജനറൽ സെക്രട്ടറി കമാൽ കളപ്പാടൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബീരാൻകുട്ടി കോയിത്തോടി മുഖ്യ പ്രഭാഷണം നടത്തി. പി.വി റഷീദ്​, സാമു ശഹാബുദ്ദീൻ, ഷമീം മങ്കട എന്നിവർ സംസാരിച്ചു. നൗഫൽ കോയിത്തോടി, ഷംസുദ്ദീൻ ഇടയക്കുളം, അനീഷ് നാരായൺ, സലിം ബഷീർ, ജംഷീദ് മുണ്ടിയാനിക്കൽ, ഹഷ്‌മത് ഹുസ്സൈൻ എന്നിവർക്ക്​ യാത്രയയപ്പും നൽകി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.