ജിദ്ദ: സ്വദേശികള്‍ക്ക് ഉന്തുവണ്ടി കച്ചവടം വ്യവസ്ഥാപിതമാക്കുന്നതിനും ഇതിനാവശ്യമായ സഹായം നല്‍കുന്നതിനുമുള്ള പദ്ധതിക്ക് തുടക്കമായി. ഗവര്‍ണറേറ്റ് വികസന കേന്ദ്രം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കും. ജിദ്ദയിലെ ഗവര്‍ണറേറ്റ് ആസ്ഥാനത്ത് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വദേശികളായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ പ്രോത്സഹനം നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ 10000ത്തോളം യുവതി, യുവാക്കള്‍ മേഖലയിലെ വഴിവാണിഭ മേഖലയിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്ക് വേണ്ട ലൈസന്‍സുകളും മറ്റ് സഹായങ്ങളും നല്‍കാന്‍ കേന്ദ്രത്തിന് കീഴില്‍ പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.