ടി.സി.എഫ്  ക്രിക്കറ്റ് :  ലോതേര്‍സ്, അല്‍ മാക്സ്, ജോടുണ്‍, കാനൂ ലോജിസ്റ്റിക് ടീമുകള്‍ സെമി ഫൈനലില്‍ 

ജിദ്ദ: ജിദ്ദയിലെ ക്രിക്കറ്റ് ഉത്സവമായ ടി.സി.എഫ് ടൂര്‍ണമെന്‍റ് അവസാനപോരാട്ടത്തിലേക്ക്്.  തുല്യ ശക്തികള്‍ ഏറ്റുമുട്ടിയ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ യങ് സ്റ്റാറിനെ 34 റണ്‍സിന് തകര്‍ത്താണ് ലോതേര്‍സ് ക്രിക്കറ്റ് ക്ളബ് ആദ്യമായി സെമി ബെര്‍ത്ത് നേടുന്നത്.  പതിവിന് വിപരീതമായി ടോസ് നേടിയ യങ് സ്റ്റാര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 
ആവേശകരമായ മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അല്‍ മാക്സ് ക്രിക്കറ്റ് എട്ട് റണ്‍സിന് പെപ്സി അല്ലിയന്‍സിനെ മറികടന്ന് ആദ്യമായി ടി.സി.എഫ് സെമി ഫൈനലില്‍ ഇടം നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അല്‍ മാക്സ് ബാറ്റിങ് നിരയെ പെപ്സി അല്ലിയന്‍സിന്‍െറ ബൗളര്‍ ഇസ്റാര്‍ ബൈഗ് നാല്  വിക്കറ്റ് വീഴ്ത്തി .  . 
നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജോടുണ്‍ പെന്‍ഗുവാന്‍സ് ഹൈദരബാദ് റോയല്‍സിനെ ആറു വിക്കറ്റിന് തകര്‍ത്ത് സെമി ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് റോയല്‍സ് 82 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 
വെള്ളിയാഴ്ച ഏഴ്  മണിക്ക് നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ലോതേര്‍സ് ക്രിക്കറ്റ് ക്ളബ് കാനൂ ലോജിസ്റ്റികിനെ നേരിടും. 
ഒമ്പത്  മണിക്ക് നടക്കുന്ന രണ്ടാമത്തെ സെമിയില്‍ അല്‍ മാക്സ് ക്രിക്കറ്റ് ജോടുണ്‍ പെന്‍ഗുവാന്‍സിനെ നേരിടും.  മാര്‍ച്ച് 17 ന് വെള്ളിയാഴ്ച നടക്കുന്ന ഗ്രാന്‍ഡ് ഫൈനല്‍ മത്സരത്തില്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് ടി.സി.മാത്യു അതിഥി ആയി എത്തും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.