മദീനയില്‍  സംയുക്ത സൈനികാഭ്യാസവും പരിശീലനവും സമാപിച്ചു

മദീന: ‘നാഷന്‍ 87’ എന്ന പേരില്‍ മദീനയില്‍ നടന്ന  രണ്ടാമത് സംയുക്ത സൈനികാഭ്യാസവും പരിശീലനവും സമാപിച്ചു. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിന്‍െറ സാന്നിധ്യത്തിലാണ് സമാപന പരേഡും അഭ്യാസ പ്രകടനങ്ങളും അരങ്ങേറിയത്. മദീനയിലെ സ്പെഷല്‍ സൈനിക ഓപ്പറേഷന്‍ സെന്‍റര്‍ കിരീടാവകാശി രാജ്യത്തിന് സമര്‍പ്പിച്ചു.
സൈനിക സന്നാഹങ്ങള്‍ പരിശോധിച്ച അമീര്‍ മുഹമ്മദ്  സല്യൂട്ട് സ്വീകരിച്ചു. വിവിധ സൈനിക വിഭാഗങ്ങള്‍ പങ്കെടുത്ത അഭ്യാസ പ്രകടനങ്ങളും നടന്നു. താമസ സ്ഥലങ്ങള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും പെട്രോള്‍ സ്റ്റേഷനുകള്‍ക്കും നേരെ വരുന്ന ഭീകരാക്രമണങ്ങളെ തകര്‍ക്കുന്നതിന്‍റെ മോക്ഡ്രില്‍ അരങ്ങേറി. 
മദീന മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍, ജി സി സി സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്‍ ലത്വീഫ് സയ്യാനി, ഇരുഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ്, സൈനിക മേധാവികള്‍ എന്നിവരും സൈനികപ്രകടനം കാണാന്‍ എത്തി.
 പരിശീലന വിഭാഗം മേധാവിയും ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് വിഭാഗം സഹമന്ത്രിയുമായ മേജര്‍ ജനറല്‍ സഈദ് അബ്ദുല്ല അല്‍ഖഹ്താനി ചടങ്ങില്‍ സംസാരിച്ചു. 
രാജ്യത്തിന്‍െറ മുക്കുമൂലകളില്‍ അതിര്‍ത്തി കാക്കുന്നവരും രാജ്യസുരക്ഷക്കായി ഉറക്കമിളിച്ച് പൊരുതുന്നവരുമായ സൗദി സൈനികര്‍ രാജ്യത്തിന്‍െറ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. സംയുക്ത സൈനികാഭ്യാസം വീക്ഷിക്കാന്‍ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ് നേരിട്ടത്തെിയതില്‍ സൈനികര്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
രാജ്യ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുക, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക, രാജ്യത്തെ പുണ്യനഗരികളിലെത്തെുന്ന അല്ലാഹുവിന്‍െറ അതിഥികളെ സേവിക്കുക തുടങ്ങിയ കാര്യങ്ങള്‍ സൈനികരുടെ ബാധ്യതയാണ്.
അതിന് വേണ്ടി ജീവന്‍ ത്യജിക്കാനും തയാറാണെന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ടെന്നും മേജര്‍ ജനറല്‍ സഈദ് അബ്ദുല്ല്ള അല്‍ഖഹ്താനി പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.