‘പകരം, ഒരു പുസ്തകം മാത്രം’ പ്രദർശനവും ചർച്ചയും

റിയാദ്: പെരുമ്പടവം ശ്രീധര​​െൻറ ‘ഒരു സങ്കീർത്തനംപോലെ’ എന്ന നോവലിനെ അവലംബിച്ച്​ സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ‘പകരം, ഒരു പുസ്തകം മാത്രം’ എന്ന ഡോക്യുഫിക്ഷൻ ഫിലിം പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. 
റിയാദിലെ ചില്ല സർഗവേദിയുടെ പ്രതിമാസ വായന പരിപാടിയിലാണ്​ 45  മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പ്രദർശിപ്പിച്ചത്​. വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ ദസ്തയേവ്സ്കിയും അദ്ദേഹത്തി​​െൻറ സ്‌റ്റെനോഗ്രാഫർ ആയി ഏതാനും ദിവസം മാത്രം ജോലി ചെയ്ത അന്നയെന്ന പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധമാണ് ഒരു സങ്കീർത്തനം പോലെയുടെ പ്രമേയം. 
താനൊരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തെയും തനിക്കപരിചിതമായ ഒരു കാലഘട്ടത്തെയും റഷ്യൻ സാഹിത്യത്തിലുള്ള പരിചയത്തി​​െൻറ പിൻബലത്തിൽ  തികച്ചും ഭാവനാത്മകമായി ആവിഷ്കരിച്ച പെരുമ്പടവത്തി​​െൻറ നോവലിലെ ചില സന്ദർഭങ്ങൾ കോർത്തിണക്കി സ​െൻറ് പീറ്റേഴ്സ്ബർഗിലെ ഇപ്പോൾ മ്യൂസിയമായി മാറിയ ദസ്തയേവ്സ്കിയുടെ വീട്ടിലും കേരളത്തിലെ പെരുമ്പടവം ഗ്രാമത്തിലുമായാണ്​ സിനിമ ചിത്രീകരിച്ചത്​. ദസ്തയേവ്സ്കിയും അന്നയുമായി റഷ്യൻ അഭിനേതാക്കൾ വ്ലദിമിർ പോസ്‌നിക്കോവും ഒക്‌സാന കാർമിഷിനയും വേഷമിട്ടു. നോവലിസ്​റ്റായ പെരുമ്പടവം ശ്രീധരനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 
സക്കറിയയാണ് ശബ്​ദം നൽകിയത്. പ്രദർശനത്തിനുശേഷം അതിനെ കുറിച്ചും ദസ്തയേവ്സ്കിയുടെ സർഗജീവിതത്തെക്കുറിച്ചും ചർച്ച നടന്നു. അന്നയോടുള്ള പ്രണയത്തി​​െൻറ തീവ്രതക്കൊപ്പം ദസ്തയേവ്സ്കിയുടെ പ്രക്ഷുബ്​ദമായ വ്യക്തിജീവിതവും സർഗാത്​മക ജീവിതത്തിലെ ചില ഏടുകളും  ദൃ​ശ്യവത്​കരിക്കുന്നതിൽ ഷൈനി ജേക്കബ് ബെഞ്ചമിൻ വിജയിച്ചിട്ടുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒരു സങ്കീർത്തനം പോലെ നോവലി​​െൻറ പുനർവായന പ്രിയ സന്തോഷ് നടത്തി. 
ദസ്തയേവ്സ്കിയുടെ ജീവിതത്തെ പ്രതിപാദിക്കുന്ന ‘എ റൈറ്റർ ഇൻ ഹിസ്​ ടൈം’ എന്ന ജോസഫ് ഫ്രാങ്കി​​െൻറ ജീവചരിത്രത്തിൽ നിന്നുള്ള ഏതാനും അധ്യായങ്ങൾ ആർ. മുരളീധരൻ അവതരിപ്പിച്ചു. ഇതേ വിഷയത്തിലുള്ള ലയണിഡ് ട്സിപ്കി​​െൻറ നോവൽ ‘സമ്മർ ഇൻ ബെഡൻ ബെഡൻ’​​െൻറ വായനാനുഭവം ഇക്‌ബാൽ കൊടുങ്ങല്ലൂർ പങ്കുവച്ചു. ടി.ആർ സുബ്രഹ്​മണ്യൻ ചർച്ച ഉദ്​ഘാടനം ചെയ്​തു. ജയചന്ദ്രൻ നെരുവമ്പ്രം, അനിത നസിം, റസൂൽ സലാം, സിജിൻ കോവല്ലൂർ, നിജാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നൗഷാദ് കോർമത്ത് മോഡറേറ്റർ ആയിരുന്നു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.