Posted On
date_range Updated On
date_range ഒട്ടകപുറത്ത് അഞ്ച് ലക്ഷത്തിലധികം മയക്കുഗുളികകൾ കടത്താൻ ശ്രമം വിഫലമാക്കി
തബൂക്ക്: ഒട്ടകപുറത്ത് 518000 മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തബൂക്ക് ബോർഡർ സേന വിഫലമാക്കി. തബൂക്കിലെ ഹാലത്ത് അമാർ വഴി രാജ്യത്തേക്ക് കടക്കാൻ ജോർഡനിൽ നിന്ന് ഒട്ടകവുമായി വന്ന ആളിൽ നിന്നാണ് ഇത്രയും ഗുളികകൾ പിടികൂടിയത്. അതിർത്തി നിരീക്ഷിക്കുന്ന ഇലക്ട്രോണിക് സംവിധാനത്തിലാണ് ഒരാൾ ഒളിച്ചുകടക്കാൻ ശ്രമിക്കുന്നതായി കണ്ടതെന്ന് ബോർഡർ സേന വക്താവ് ജനറൽ സാഹിർ അൽഹർബി പറഞ്ഞു. ഉടനെ സ്ഥലത്തെ പട്രോളിങ് വിഭാഗത്തിന് വിവരം നൽകുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ സുഡാൻ പൗരനാണെന്ന് വ്യക്തമായി. ഒട്ടകത്തിെൻറ പുറത്ത് നാല് ബാഗുകളുമുണ്ടായിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് 518000 ക്യാപ്റ്റജൻ ഗുളികൾ കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിച്ചതായി ബോർഡർ സേന വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.